ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്
Sep 28, 2015, 15:26 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28.09.2015) ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച സംഘം രക്ഷപ്പെട്ട വഴികളിലൂടെ പോലീസ് നായ മണം പിടിച്ച് ഓടി. കണ്ണൂരില്‍ നിന്നെത്തിച്ച പോലീസ് ഡോഗാണ് ബാങ്കില്‍ നിന്നും മണം പിടിച്ച് ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിയത്.
ബാങ്കില്‍ നിന്നും തൊഴിലാളികള്‍ താമസിച്ചുവന്നിരുന്ന മുറിയില്‍ നിന്നും മണം പിടിച്ച് പോലീസ് നായ ആദ്യം ബാങ്കിന് പിറകുവശത്തേക്കോടുകയും 100 മീറ്റര്‍ അകലെയുള്ള ഒരു വീട്ടുപറമ്പില്‍ ചുറ്റിക്കറങ്ങി പിന്നീട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനടുത്തേക്ക് ഓടുകയുമായിരുന്നു.
ഇവിടെയുള്ള സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത് കുറ്റിക്കാട്ടില്‍ അല്‍പസമയം കറങ്ങിയ പോലീസ് നായ ഒരു പ്ലാസ്റ്റിക് കവര്‍ കടിച്ച് പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. സ്വര്‍ണം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചതാണ് ഈ പ്ലാസ്റ്റിക്ക് കവറെന്നാണ് സൂചന.