നാടിനെ വിറപ്പിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
Nov 15, 2018, 22:34 IST
പിലിക്കോട്: (www.kasargodvartha.com 15.11.2018) നാടിനെ വിറപ്പിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പിലിക്കോട് തോട്ടംഗേറ്റ് പരിസരത്ത് ശല്യമായിത്തീര്‍ന്ന പേപ്പട്ടിയെയാണ് നാട്ടുകാര്‍ വ്യാഴാഴ്ച തല്ലിക്കൊന്നത്. ഈ പേപ്പട്ടി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മൂന്നു പേരെയാണ് കടിച്ചു പറിച്ചത്. പരിക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പേ ഇളകിയ പട്ടി ഉണ്ടെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ തോട്ടംഗേറ്റ് പരിസരത്ത് ആളുകള്‍ വരാന്‍ ഭയപ്പെട്ട സ്ഥിതിയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പേപ്പട്ടിയുടെ അടിച്ചുകൊന്നത്. ഇതിനെ പിന്നീട് കുഴിച്ചുമൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dog killed by natives, Pilicode, Kasaragod, Dog, News, Dog Bite.
Keywords: Dog killed by natives, Pilicode, Kasaragod, Dog, News, Dog Bite.