ഭ്രാന്തന്‍ നായയുടെ വിളയാട്ടം; കടിയേറ്റ് എട്ടു വയസുകാരനടക്കം ആറു പേര്‍ ആശുപത്രിയില്‍
Sep 6, 2017, 21:02 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2017) കീഴൂരില്‍ ഭ്രാന്തന്‍ നായയുടെ വിളയാട്ടം. എട്ടു വയസുകാരനടക്കം ആറു പേര്‍ക്ക് കടിയേറ്റു. കീഴൂരിലെ സത്താറിന്റെ മകന്‍ മുഹമ്മദ് ഷറഫുദ്ദീന്‍ (എട്ട്), അബ്ദുല്ലയുടെ ഭാര്യ ഖദീജ (50), മൊയ്തുവിന്റെ ഭാര്യ സൈനബ (43), നാരായണന്‍ (61), കര്‍ണാടക സ്വദേശി ഗംഗാധരന്‍ (65), അന്യ സംസ്ഥാന തൊഴിലാളിയായ കൊമണ്‍ ദാസ് (43) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം ആറു മണിയോടെ കടയിലേക്ക് പോവുകയായിരുന്ന ഷറഫുദ്ദീനെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിന് ശേഷം കണ്ണില്‍ കണ്ടവരെയെല്ലാം നായ പിന്തുടര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നായയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പലരും നായയെ പേടിച്ച് വീടിനകത്ത് തന്നെ കൂടിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kizhur, Dog, Attack, Injured, Hospital, Treatment, Natives, Dog Bite; 6 injured.