city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാമൊഴി പാരമ്പര്യങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ കാലത്തിന്റെ ആവശ്യം: ഡോ. ജി. ഗോപകുമാര്‍

കാഞ്ഞങ്ങാട്‌:  (www.kasargodvartha.com 23.06.2017) വാമൊഴി പാരമ്പര്യത്തെ ദൃശ്യവത്കരിക്കുന്നത് ചരിത്രത്തോടുള്ള നീതിയാണെന്നും നെഹ്‌റു കോളേജ് സാഹിത്യവേദി നിര്‍മ്മിച്ച 'പൊലിയന്ദ്രം' കാവ്യംപോലെ മനോഹരമായ ഡോക്യുമെന്റെറിയാണെന്നും കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. 'പൊലിയന്ദ്രം - റിച്വല്‍ ഓഫ് എ ഗ്രേറ്റ് റിട്ടേണ്‍' ഡോക്യുമെന്ററി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ ചിങ്ങമാസത്തില്‍ ആഘോഷിക്കുന്ന ഓണം യഥാര്‍ത്ഥത്തില്‍ തുലാമാസത്തിലെ ദീപാവലി ദിവസമാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. മണ്‍മറഞ്ഞ് തുടങ്ങുന്ന തുളുനാടന്‍ സംസ്‌കാരത്തെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമമാണിത്. ചരിത്രത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കാനുള്ള സാഹിത്യവേദിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. പുഷ്പജ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ ഡോ. കെ. വിജയരാഘവന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് സെക്രട്ടറി കെ. രാമനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. എ. ഗംഗാധരന്‍ നായര്‍, ജയന്‍ മാങ്ങാട്, ഛായാഗ്രഹണം നിര്‍വ്വഹിച്ച ജലീല്‍ ബാദുഷ, എഡിറ്റര്‍ വിപിന്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു.

പൊലിയന്ദ്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും സാഹിത്യവേദി സെക്രട്ടറി മഞ്ജിമ എസ്. എം നന്ദിയും പറഞ്ഞു.
വാമൊഴി പാരമ്പര്യങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ കാലത്തിന്റെ ആവശ്യം: ഡോ. ജി. ഗോപകുമാര്‍

വാമൊഴി പാരമ്പര്യങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ കാലത്തിന്റെ ആവശ്യം: ഡോ. ജി. ഗോപകുമാര്‍

Keywords: Kasaragod, Nehru College, Release, Documentary, Central University, Inauguration, Dr. G. Gopakumar, Vice Chancellor, Kanhangad, Dr. Ambikasutan Mangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia