എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ജില്ലാ കളക്ടര്‍
Mar 18, 2019, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2019) ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ അനുയായികള്‍ ഇടപെടുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഇടപെട്ടാല്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
എതിര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളേയോ ജാഥകളേയോ അനുയായികള്‍ തടസപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും അനുഭാവികളും തങ്ങളുടെ പാര്‍ട്ടിയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്. ഒരു പാര്‍ട്ടിയുടെ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍കൂടി മറ്റൊരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ലെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, Do not interrupt Campaign of opposing candidates: District Collector
< !- START disable copy paste -->