city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വട്ടപ്പാട്ടിലും ദഫ്മുട്ടിലും ചെമ്മനാട് ജമാഅത്ത് വിദ്യാര്‍ത്ഥികള്‍ വീണ്ടും സംസ്ഥാന തലത്തിലേക്ക്; അറബി നാടകത്തില്‍ തന്‍ബീഹിന് ആറാമൂഴം

കാസര്‍കോട്: (www.kasargodvartha.com 25.11.2018) കുട്ടമത്ത് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ദഫ്മുട്ട്, വട്ടപ്പാട്ട് മത്സരങ്ങളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദഫ്മുട്ടിലും വട്ടപ്പാട്ടിലും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ ചാമ്പ്യന്മാരാവുന്നത്.

വട്ടപ്പാട്ട് ടീം: മിര്‍ഷിദ്, ബിലാല്‍, അബ്ദുല്ല, ഷെഫീഖ്, ആദില്‍, യീനുസ്, ബാസിത്ത്, ഹഷീര്‍, ഹുസൈഫ, ബാസിത്ത്. ദഫ്മുട്ട് ടീം: സഈദ് തൊട്ടാന്‍, ഫൈസല്‍, ഫരീദ്, മുസമ്മില്‍, സനാല്ലാഹ്, കാശിഫ്, മിഹാദ്, ഷുഹൈല്‍, ഷാസിന്‍, സുമൈല്‍.

അറബി നാടകത്തില്‍ തന്‍ബീഹിന് ആറാമൂഴം

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ അറബി നാടകത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആറാം തവണയും വിജയം. പ്രളയത്തിന്റെ ദുരന്ത ചിത്രം വരച്ചു കാട്ടിയ നാടകം അതിന്റെ കാരണങ്ങളായ മനുഷ്യ ചെയ്തികള്‍ വിവരിച്ചു കൊണ്ടാണ് അവസാനിച്ചത്. ടീമിലെ അന്‍സിബ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി വിഭാഗം അധ്യാപകനായ ശ്രീകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ ഫയാസ്, മുഹ്‌സിന്‍ ഷരീഫ്, ആഷിഫ്, ഇര്‍ഫാന്‍ പാര്‍സി, മിഷാല്‍, അന്‍സിബ, സിറാജ, ഷാഹിദ, നസല്‍ തംസീര്‍, സുനൈറ എന്നിവരാണ് വേഷമിട്ടത്.

അറബി നാടകത്തിന് പുറമെ അറബി സംഘഗാനം, ഉറുദു സംഘഗാനം, വയലിന്‍ എന്നിവയും സ്‌കൂളില്‍ നിന്നും സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വട്ടപ്പാട്ടിലും ദഫ്മുട്ടിലും ചെമ്മനാട് ജമാഅത്ത് വിദ്യാര്‍ത്ഥികള്‍ വീണ്ടും സംസ്ഥാന തലത്തിലേക്ക്; അറബി നാടകത്തില്‍ തന്‍ബീഹിന് ആറാമൂഴം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District-Kalothsavam, Chemnad, TIHSS Naimaramoola, District School Kalolsavam; CJHSS Chemnad students got first prize in Duff muttu and Vattappattu, TIHSS got first prize in Arabic Drama
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia