12 വേദികള്‍, 317 ഇനങ്ങള്‍, 6,000 മത്സരാര്‍ത്ഥികള്‍; ഇരിയണ്ണിയില്‍ നടക്കുന്ന 60-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാടിന്റെ ഉത്സവമായി മാറും
Nov 6, 2019, 15:41 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2019) 12 വേദികള്‍, 317 ഇനങ്ങള്‍, 6,000 മത്സരാര്‍ത്ഥികള്‍, ഇരിയണ്ണിയില്‍ നടക്കുന്ന 60-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാടിന്റെ ഉത്സവമായി മാറും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 8, 11 തീയതികളില്‍ സ്റ്റേജ് ഇതര മത്സരങ്ങളും 13, 14, 15 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. ജനറല്‍ വിഭാഗത്തില്‍ 237 മത്സര ഇനങ്ങളാണുള്ളത്. സംസ്‌കൃതോത്സവം 38 ഇനങ്ങള്‍, അറബിക് കലോത്സവം 22 ഇനങ്ങള്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. യു പി വിഭാഗം 1100, ഹൈസ്‌കൂള്‍ വിഭാഗം 2600 ഹയര്‍ സെക്കണ്ടറി/വി എച്ച് എസ് ഇ വിഭാഗം 2300, കൂടാതെ അപ്പീല്‍ വഴി എത്തുന്ന മത്സരാര്‍ത്ഥികളും ഉണ്ടാകും.
13ന് വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. സജിത്ബാബു മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനം നവംബര്‍ 16ന് വൈകീട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റു എംഎല്‍എമാര്‍ സന്നിഹിതരാകും. വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ മേളയുടെ വിജയത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.
കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം
കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും വിപുലമായ രീതിയില്‍ ഭക്ഷണ സൗകര്യം ഒരുക്കാന്‍ ഭക്ഷണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ കലവറ നിറക്കല്‍ നവംബര്‍ 12 ന് രാവിലെ നടക്കും. ക്ഷേമകാര്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലാമേളയുമായി ബന്ധപ്പെട്ട് മികച്ച ശൗചാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം, പ്രഥമ ശുശ്രൂഷാ സംവിധാനം, കുടിവെള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയില്‍ ഐസ്‌ക്രീം വില്പന ഒഴിവാക്കിയിട്ടുണ്ട്.
< !- START disable copy paste --> Keywords: Kasaragod, News, Kerala, School-Kalolsavam, Press meet, Inauguration, District school Kalolsavam 2019
13ന് വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. സജിത്ബാബു മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനം നവംബര്‍ 16ന് വൈകീട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റു എംഎല്‍എമാര്‍ സന്നിഹിതരാകും. വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ മേളയുടെ വിജയത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.
കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം
കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും വിപുലമായ രീതിയില്‍ ഭക്ഷണ സൗകര്യം ഒരുക്കാന്‍ ഭക്ഷണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ കലവറ നിറക്കല്‍ നവംബര്‍ 12 ന് രാവിലെ നടക്കും. ക്ഷേമകാര്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലാമേളയുമായി ബന്ധപ്പെട്ട് മികച്ച ശൗചാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം, പ്രഥമ ശുശ്രൂഷാ സംവിധാനം, കുടിവെള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയില്‍ ഐസ്‌ക്രീം വില്പന ഒഴിവാക്കിയിട്ടുണ്ട്.
കലോത്സവ നഗരിയിലേക്ക് രാത്രികാലങ്ങളിലടക്കം ഗതാഗത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ചെര്‍ക്കള തൊട്ട് ഇരിയണ്ണി വരെ വിവിധ സ്‌കൂളുകള്‍ അനുവദിച്ച ബസുകള്‍ നിരന്തരം സര്‍വീസ് നടത്തും.
കലാത്സവ നഗരിയില്‍ ഹരിത പെരുമാറ്റച്ചട്ടം; പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം
പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള നടക്കുന്നത്. വിപുലമായ കുടിവെള്ള സൗകര്യം ഒരുക്കിയതിനാല്‍, പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ ഓല കൊണ്ടുള്ള വല്ലങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ബദലായി തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റി വിതരണം ചെയ്യം. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഭാഗമായി പ്രോഗ്രാം കമ്മറ്റിക്ക് ആവശ്യമായ പേപ്പര്‍ പേനകളും തയ്യാറാക്കിയിട്ടുണ്ട്.
കലാത്സവ നഗരിയിലെ സ്റ്റേജിനും പന്തലിനും സുരക്ഷ ഉറപ്പു വരുത്തും
മികച്ച സുരക്ഷയും സൗകര്യവും ഉറപ്പു വരുത്തി സ്റ്റേജുകളുടെയും പന്തലുകളുടെയും നിര്‍മാണം സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി കെ വി പുഷ്പ നിര്‍വഹിക്കും.
കലോത്സവത്തിനെത്തുന്നവര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും താമസസൗകര്യവും
കലോത്സവ നാഗരിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അക്കൊമൊഡേഷന്‍ കമ്മറ്റി മികച്ച രീതിയിലുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മത്സരാത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത് ആയിരത്തോളം ട്രോഫികള്‍
കലോത്സവ ജേതാക്കള്‍ക്കായി ട്രോഫി കമ്മറ്റി ആയിരത്തോളം ട്രോഫികളാണ് തയ്യാറാക്കിട്ടുള്ളത്. ഇവയുടെ ക്രമീകരണങ്ങളെല്ലാം കമ്മിറ്റി പൂര്‍ത്തിയാക്കിട്ടുണ്ട്.
കലോത്സവത്തിന്റെ ഭാഗമായി സുവനീര്‍ പുറത്തിറക്കും
സമാപന സമ്മേളനത്തില്‍ പ്രകാശനം ചെയ്യത്തക്ക വിധത്തില്‍ സുവനീര്‍ കമ്മറ്റി സുവനീര്‍ തയ്യാറായി വരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കലോത്സവത്തിന് വിപുലമായ പ്രചാരണം
കലോത്സവത്തിന്റെ വിപുലമായ പ്രചാരണത്തിനായി പ്രചാരണ കമ്മറ്റി ഇതിനകം രണ്ടായിരത്തോളം നോട്ടീസുകളാണ് വിതരണം ചെയ്തിട്ടുണ്ട്. അഞ്ഞൂറിലധികം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നവമാധ്യമത്തിലൂടെ മികച്ച രീതിയില്‍ പ്രചാരണവും നടത്തി വരുന്നുണ്ട്. മേളയുടെ പ്രചാരണത്തിനായി നടത്തിയ ഓലമെടയല്‍ മത്സരം ഉദുമ എംഎല്‍എ ശ്രീ കെ കുഞ്ഞിരാമനാണ് ഉദ്ഘാടനം ചെയ്തത്. തെരുവോര ചിത്ര രചന മത്സരം, ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരം, ഫ്‌ളാഷ് മോബ് എന്നിവയും പ്രചാരണത്തിനായി സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറയിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡിഡി ഓഫീസ് സൂപ്രണ്ട് എം വി ഗോപാലന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ പി രാജേഷ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് പി ചെറിയോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ സജീവന്‍ മടപ്പറമ്പത്ത്, സുജീന്ദ്രനാഥ്, ഹെഡ്മാസ്റ്റര്‍ പി ബാബു, മീഡിയ ചെയര്‍മാന്‍ ശോഭ പയോലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കലാത്സവ നഗരിയില്‍ ഹരിത പെരുമാറ്റച്ചട്ടം; പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം
പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള നടക്കുന്നത്. വിപുലമായ കുടിവെള്ള സൗകര്യം ഒരുക്കിയതിനാല്‍, പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ ഓല കൊണ്ടുള്ള വല്ലങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ബദലായി തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റി വിതരണം ചെയ്യം. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഭാഗമായി പ്രോഗ്രാം കമ്മറ്റിക്ക് ആവശ്യമായ പേപ്പര്‍ പേനകളും തയ്യാറാക്കിയിട്ടുണ്ട്.
കലാത്സവ നഗരിയിലെ സ്റ്റേജിനും പന്തലിനും സുരക്ഷ ഉറപ്പു വരുത്തും
മികച്ച സുരക്ഷയും സൗകര്യവും ഉറപ്പു വരുത്തി സ്റ്റേജുകളുടെയും പന്തലുകളുടെയും നിര്‍മാണം സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി കെ വി പുഷ്പ നിര്‍വഹിക്കും.
കലോത്സവത്തിനെത്തുന്നവര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും താമസസൗകര്യവും
കലോത്സവ നാഗരിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അക്കൊമൊഡേഷന്‍ കമ്മറ്റി മികച്ച രീതിയിലുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മത്സരാത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത് ആയിരത്തോളം ട്രോഫികള്‍
കലോത്സവ ജേതാക്കള്‍ക്കായി ട്രോഫി കമ്മറ്റി ആയിരത്തോളം ട്രോഫികളാണ് തയ്യാറാക്കിട്ടുള്ളത്. ഇവയുടെ ക്രമീകരണങ്ങളെല്ലാം കമ്മിറ്റി പൂര്‍ത്തിയാക്കിട്ടുണ്ട്.
കലോത്സവത്തിന്റെ ഭാഗമായി സുവനീര്‍ പുറത്തിറക്കും
സമാപന സമ്മേളനത്തില്‍ പ്രകാശനം ചെയ്യത്തക്ക വിധത്തില്‍ സുവനീര്‍ കമ്മറ്റി സുവനീര്‍ തയ്യാറായി വരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കലോത്സവത്തിന് വിപുലമായ പ്രചാരണം
കലോത്സവത്തിന്റെ വിപുലമായ പ്രചാരണത്തിനായി പ്രചാരണ കമ്മറ്റി ഇതിനകം രണ്ടായിരത്തോളം നോട്ടീസുകളാണ് വിതരണം ചെയ്തിട്ടുണ്ട്. അഞ്ഞൂറിലധികം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നവമാധ്യമത്തിലൂടെ മികച്ച രീതിയില്‍ പ്രചാരണവും നടത്തി വരുന്നുണ്ട്. മേളയുടെ പ്രചാരണത്തിനായി നടത്തിയ ഓലമെടയല്‍ മത്സരം ഉദുമ എംഎല്‍എ ശ്രീ കെ കുഞ്ഞിരാമനാണ് ഉദ്ഘാടനം ചെയ്തത്. തെരുവോര ചിത്ര രചന മത്സരം, ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരം, ഫ്‌ളാഷ് മോബ് എന്നിവയും പ്രചാരണത്തിനായി സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറയിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡിഡി ഓഫീസ് സൂപ്രണ്ട് എം വി ഗോപാലന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ പി രാജേഷ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് പി ചെറിയോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ സജീവന്‍ മടപ്പറമ്പത്ത്, സുജീന്ദ്രനാഥ്, ഹെഡ്മാസ്റ്റര്‍ പി ബാബു, മീഡിയ ചെയര്‍മാന്‍ ശോഭ പയോലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
< !- START disable copy paste -->