Festival Update | ജില്ലാ സ്‌കൂൾ കലോത്സവം: രണ്ടാം ദിനം ബേക്കലും ഹൊസ്ദുർഗും ഒപ്പത്തിനൊപ്പം
● സ്കൂൾ തലത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂൾ 58 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.
● വ്യാഴാഴ്ച 12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും.
ഉദിനൂർ: (KasargodVartha) കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 77 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ ബേക്കൽ ഉപജില്ലയും ഹൊസ്ദുർഗ് ഉപജില്ലയും 229 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.
ചെറുവത്തൂർ ഉപജില്ല 127 പോയിന്റുമായി രണ്ടാം സ്ഥാനത്തും കാസർകോട് ഉപജില്ല 120 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂൾ തലത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂൾ 58 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.
ഗവ. ഹയർ സെക്കന്ററി സ്കൂൾ ഉദുമ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തും ആതിഥേയരായ ഉദിനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ 41 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. എല്ലാ മത്സര ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഏത് ഉപജില്ലയാണ് ചാമ്പ്യൻഷിപ്പ് നേടുകയെന്ന് കാണാൻ കലോത്സവ പ്രേമികൾ കാത്തിരിക്കുകയാണ്.
വ്യാഴാഴ്ച 12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും. ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, സംസ്‌കൃത നാടകം, മോണോ ആക്‌ട്, മിമിക്രി തുടങ്ങിയ പരിപാടികൾ വിവിധ വേദികളിലായി അരങ്ങേറും.