city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ജില്ലാ പോലീസ് ചീഫ്; സ്‌കൂള്‍ കുട്ടികളുടെ ബൈക്കുകളും മൊബൈലുകളും സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി

കാസര്‍കോട്: (www.kasargodvartha.com 13/07/2017) നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കുട്ടികള്‍ സകൂളലേക്ക് മൊബൈല്‍ഫോണും ബൈക്കും കൊണ്ടുവരുന്നതായും സ്‌കൂള്‍ പരിസരത്തെ കടകളില്‍ സൂക്ഷിക്കാനേല്‍പ്പിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരം കടക്കാരനെതിരെയും നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ പരിസരങ്ങളിലും, കോളജ് പരിസരങ്ങളിലും കഞ്ചാവ്, നിരോധിത പാന്‍മാസല ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പന തടയുന്നതിലേക്കായി പൊതുജനങ്ങള്‍ ബോധവാന്‍മാരാകേണ്ടാതാണ്. പലസ്ഥലങ്ങളിലും ഇത്തരം ലഹരി ഉല്‍പനങ്ങള്‍ രഹസ്യമായി വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ജില്ലാ പോലീസ് ചീഫ്; സ്‌കൂള്‍ കുട്ടികളുടെ ബൈക്കുകളും മൊബൈലുകളും സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയാന്‍ വരും ദിവസങ്ങളില്‍ പോലിസ് പരിശോധന കര്‍ശനമാക്കും. പൊതുജനങ്ങള്‍ക്ക് ഇതേകുറിച്ച് വിവരം ലഭിച്ചാല്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലോ അലെങ്കില്‍ ജില്ലാ പോലിസിന്റെ ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിവരം നല്‍കാവുന്നതാണ്.

കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് അടുത്തുള്ള കടയില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം കടക്കാരനെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ പരിസരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോട്ടോര്‍ സൈക്കിള്‍ സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പോലിസ് കസ്റ്റഡിയിലെടുക്കും. ആര്‍ സി ഉടമസ്ഥര്‍ക്കെതിരെയും കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പോലിസ് യാതൊരു കാരണവശാലും വെളിപ്പെടുത്തുന്നതല്ല എന്നും ജില്ലാപോലീസ് ചീഫ് ഓര്‍മ്മിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Bike, School, Mobile Phone, Custody, District police chief said that strong action will take against shops selling banned substances.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia