city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ പതിവ് തെറ്റിച്ചില്ല; തിരുവോണ ദിനത്തില്‍ സകുടുംബം രക്തദാനത്തിനെത്തി

കാസര്‍കോട്: (www.kasrgodvartha.com 21.08.2021) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ പതിവ് തെറ്റിച്ചില്ല. തിരുവോണ ദിനത്തില്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി സന്നദ്ധ രക്തദാനം നടത്തി. ഇത്തവണയും പതിവ് പോലെ ഒറ്റയ്ക്കല്ല. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വലിയൊരു സംഘം കൂടെയുണ്ടായിരുന്നു. 14-ാമത് രക്തദാനം നടത്തി കൃത്യം മൂന്ന് മാസം കഴിഞ്ഞായിരുന്നു വീണ്ടുമൊരു രക്തദാനം.
  
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ പതിവ് തെറ്റിച്ചില്ല; തിരുവോണ ദിനത്തില്‍ സകുടുംബം രക്തദാനത്തിനെത്തി

താനെങ്ങനെയാണ് ജനകീയനാകുന്നതെന്ന് ശാനവാസ് പാദൂര്‍ പറയാതെ പറയുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും പ്രിയപ്പെട്ടവനും അസൂയയും ഉണ്ടാക്കുന്ന പൊതുപ്രവര്‍ത്തകനാണ് ശാനവാസ്.
കാസര്‍കോടിന്റെ സര്‍വ മേഖലയിലും തിളങ്ങി നിന്ന ജനകീയനായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ അതേ നന്മ വെളിച്ചം സൂക്ഷിക്കുകയാണ് മകന്‍ ശാനവാസ് പാദൂര്‍.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പദവിയുടെ ഭാരിച്ച ഉത്തരവാദിത്തം ചുമലിലേറ്റുമ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സന്നദ്ധ - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചേര്‍ത്തു നിര്‍ത്തുന്ന പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേത്.

എന്നും കൂടെ തന്നെയുള്ള ടി ഡി അസ്ലം ഇന്നത്തെ രക്തദാനത്തിലും ഒപ്പമുണ്ടായിരുന്നു. അതിനൊപ്പം ഭാര്യ സുമയ്യ ശാനവാസ്, അമ്മാവന്‍ ആരിഫ് മൗവ്വല്‍, അമ്മാമന്റെ മകനായ ഇബ്രാഹിം സിയ, അമ്മാവന്റെ മകള്‍ ആഇശ ഐന, അനുജന്‍ ശഹബാസ് പാദൂര്‍, പെങ്ങളുടെ മകന്‍ ഫര്‍ദീന്‍ അഹ്മദ്, ഇളയമ്മയുടെ മക്കളായ തജ് വീഹ് ഇബ്രാഹിം, ഫിദ ഫാത്വിമ, ഇബ്രാഹിം ശംനാസ്, സഹോദരയുടെ മകന്‍ നിയാസ് ബിസ്മില്ല, കുടുംബാംഗം ജംശീര്‍ അബ്ദുല്ല തുടങ്ങി 14 പേരുടെ സംഘമെത്തിയപ്പോള്‍ തിരുവോണ ദിനത്തില്‍ ബ്ലഡ് ഡോനേര്‍സ് കേരളയ്ക്കും കാസര്‍കോട് ജനറല്‍ ആശുപത്രി രക്തബാങ്കിനും സന്തോഷവും ഒപ്പം അത്ഭുതവും തന്നെയായിരുന്നു.

ഈ വലിയ സാമൂഹിക പ്രവര്‍ത്തകന്, കുടുംബത്തിന് സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നതായും മറ്റ് പൊതുപ്രവര്‍ത്തകരും ഇത്തരം മാതൃക പിന്തുടരണമെന്നും ബ്ലഡ് ഡൊനേഷന്‍ കേരളയുടെ പ്രവര്‍ത്തകനായ
വിനോദ് എരവില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kasaragod, News, District, District-Panchayath, Panchayath, President, Family, Blood donation, Govt-Hospital, District panchayat vice president and family donated blood on onam day.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia