റോഡ് തകര്‍ന്ന് ചെളിക്കുളമായി; 20 ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചെന്നും, മഴ കഴിഞ്ഞാല്‍ ശരിയാക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍
Aug 28, 2017, 19:14 IST
ഉദുമ: (www.kasargodvartha.com 28.08.2017) ഉദുമ പഞ്ചായത്തിലെ ചോയിച്ചിങ്കല്‍ - നാലാംവാതുക്കല്‍ ജില്ലാ പഞ്ചായത്ത് റോഡ് മഴ കനത്തതോടെ ചെളിക്കുളമായി. ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ സാഹസികമായാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. മഴയ്ക്ക് മുമ്പ് കല്ലും മണ്ണുമിട്ട് കുഴികള്‍ നികത്തിയിരുന്നെങ്കിലും മഴ വന്നതോടെ റോഡ് പൂര്‍ണമായും ചെളിക്കുളമാവുകയായിരുന്നു.
200 മീറ്ററോളം റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. മഴ വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ സൗകര്യമില്ലാത്തതാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. പറമ്പുകളില്‍ നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നും മഴ വെള്ളം കുത്തിയൊലിച്ച് കുഴികളില്‍ നിറയുന്നു. ഇതോടെ കുഴികള്‍ ഏതെന്ന് തിരിച്ചറിയാനാകാതെ വാഹന യാത്രക്കാര്‍ നരക യാതന അനുഭവിക്കുകയാണ്.
അതേസമയം റോഡിന്റെ റീടാറിംഗിനായി 20 ലക്ഷം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ സെപ്റ്റംബര്‍ 15ന് ശേഷം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ റോഡിന് ആദ്യം 10 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ഇത് മതിയാവില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടര്‍ന്ന് തുക 20 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. സ്ഥിരമായി തകരുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാനാണ് തീരുമാനമെന്നും ഷാനവാസ് വ്യക്തമാക്കി.
ഉദുമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പെട്ട കുണ്ടുകുളം പാറ - അങ്കണ്‍വാടി റോഡിന്റെയും, വില്ലേജ് ഓഫീസ് റോഡിന്റെയും അവസ്ഥയും ദയനീയമാണ്. അങ്കണ്‍വാടി റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് മൂന്നു വര്‍ഷത്തിലേറെയായി. റോഡിന്റെ തുടക്കം മുതല്‍ പകുതി ഭാഗം വരെ ടാറിംഗ് ഏതാണ്ട് അടര്‍ന്നുപോയ അവസ്ഥയിലാണ്. കുഴികളില്‍ ചെളി വെള്ളം കെട്ടിനില്‍ക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
കഷ്ടിച്ച് അമ്പത് മീറ്ററോളമുള്ള വില്ലേജ് ഓഫീസ് റോഡും വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരുടെ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. അതേസമയം വാര്‍ഡിലേക്ക് ഫണ്ട് കുറവാണെന്നാണ് വാര്‍ഡ് മെമ്പര്‍ രജിത അശോകന്‍ പറയുന്നത്.
എന്നാല്‍ ജനങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്ന റോഡുകള്‍ക്കാണ് റീടാറിംഗിന് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലിയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് തകര്‍ന്നുകിടക്കുന്ന മറ്റു റോഡുകളുടെ റീടാറിംഗ് നടത്താന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചിലരുടെ താല്‍പര്യത്തിന് അനുസരിച്ച് അത്ര മോശമല്ലാത്ത റോഡുകള്‍ക്ക് തുടര്‍ച്ചയായി റീ ടാറിംഗിനായി ഫണ്ട് അനുവദിക്കുന്നതായും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Road-damage, Natives, Complaint, District-Panchayath, Panchayath, Kasaragod, Choiceland, Nalamvadukkal.

തകര്‍ന്നുകിടക്കുന്ന കുണ്ടുകുളം പാറ അങ്കണവാടി റോഡ്