ഭെല്‍ ഇഎംഎല്‍ ജീവനക്കാരെ വഴിയാധാരമാക്കരുത്; സ്ഥാപനം ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍
Aug 22, 2019, 17:40 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2019) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ കമ്പനി ജീവനക്കാരെ പെരുവഴിയിലാക്കാതെ സ്ഥാപനം ഏറ്റെടുക്കാനുള്ള തീരുമാനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍. കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നത് മൂലം 160 ജീവനക്കാര്‍ കടുത്ത ദുരിതത്തിലാണ്. കാസര്‍കോട് ജില്ലയുടെ അഭിമാന സ്ഥാപനമായിരുന്ന കെല്‍ യൂണിറ്റാണ് ഭെല്‍ ഏറ്റെടുത്തതോടെ തകര്‍ച്ചയിലേക്ക് നീങ്ങിയത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിച്ചിരുന്നില്ല. എട്ട് മാസമായി ശമ്പളവും നല്‍കുന്നില്ല. ജീവനക്കാരെ പട്ടിണിക്കിടുന്നത് അവസാനിപ്പിച്ച് കമ്പനി ഏറ്റെടുത്ത് പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഭെല്‍ ഇഎംഎല്‍ കമ്പനിയില്‍ ശമ്പളത്തിന് വേണ്ടി സമരം നടത്തുന്ന ജീവനക്കാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദര്‍ശനത്തിന് ശേഷം ഭെല്‍ ഇഎംഎല്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ സീനിയര്‍ മാനേജര്‍ ജോസി കുര്യാക്കോസ്, മാനേജര്‍ വി സന്തോഷ്, തൊഴിലാളി യൂണിയന്‍ നേതാക്കളായ കെപി മുഹമ്മദ് അഷ്‌റഫ് , ടിപി മുഹമ്മദ് അനീസ് , പിഎം അബ്ദുള്‍ റസാഖ്, ടി അബ്ദുള്‍മുനീര്‍, പി കൃഷ്ണന്‍, സി അബ്ദുള്‍ റഷീദ്, ബിഎസ് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, District-Panchayath, president, visit, Trade-union, Leader, District panchayat president AGC Basheer said the government should take immediate action in Bhel eml employees problems