രോഗികളുടെ കണ്ണീരൊപ്പാന്‍ ജില്ലാ പഞ്ചായത്ത്; സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കമായി, ആനുകൂല്യം ലഭിക്കുക 500 ലധികം രോഗികള്‍ക്ക്
Apr 24, 2020, 21:36 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2020) ലോക്ഡൗണ്‍ കഴിയുന്നത് വരെ ജില്ലയിലെ മുഴുവന്‍ വൃക്ക രോഗികള്‍ക്കും സഹായകമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കമായി. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയിലെ അഞ്ഞൂറിലധികം രോഗികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ഒരു ഡയാലിസിസിന് 900 രൂപ വീതം ജില്ലാ പഞ്ചായത്ത് അതത് ആശുപത്രിക്ക് നല്‍കും. 20 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. ഈ ആനുകൂല്യം ലഭിക്കാന്‍ ഗുണഭോക്താക്കള്‍ കാസര്‍കോട് ജില്ലക്കാരനാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയുടെ പകര്‍പ്പും ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന അപേക്ഷയും പൂരിപ്പിച്ച് അതത് ആശുപത്രിയില്‍ നല്‍കിയാല്‍ മാത്രം മതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, News, District, District-Panchayath, Patient's, District Panchayat free Dialysis project started