ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്
Jun 9, 2017, 21:33 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2017) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി എന്ന വൈറസ് രോഗം പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ മാരകമായിരിക്കും. ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പരാതിരിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്. ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ഫ്‌ളവര്‍വേയ്‌സ്, റഫ്രിജറേറ്ററിനു പിറകിലുള്ള ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ കൊതുകു വല കൊണ്ട് മൂടുകയോ ചെയ്യുക. ഉപയോഗിക്കാത്ത ഉരല്‍, ആട്ടുകല്ല് എന്നിവ കമഴ്ത്തി വെക്കുക. ഉപയോഗിക്കാത്ത ടയറുകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ മണ്ണ് നിറക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക.
പാചകത്തിനും മറ്റുമായി വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചുവെക്കണം. ആഴ്ചയിലൊരിക്കല്‍ പാത്രങ്ങളിലെ വെള്ളം ഒഴിവാക്കി നന്നായി കഴുകിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളിലും മറ്റും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി സമീപിക്കുക.
എച്ച് വണ്‍ എന്‍ വണ്ണിനെതിരെ ജാഗ്രത
എച്ച് വണ്‍ എന്‍ വണ്‍ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. രോഗികള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെടാനും മൂര്‍ഛിക്കാനുമുള്ള സാധ്യതയേറുന്നു. രോഗപ്രതിരോധത്തിനായി ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പുറത്ത് പോയതിന് ശേഷം കൈകള്‍ സോപ്പിട്ട് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ട് വായും മുഖവും മൂടേണ്ടതാണ്. ഇത് കുട്ടികള്‍ മുതലുള്ളവര്‍ ആരോഗ്യശീലമാക്കണം. പനി, ചുമ തുടങ്ങിയ അസുഖമുള്ളവര്‍ ജോലിക്കോ സ്‌കൂളിലോ പോകാതെ വിശ്രമിക്കുന്നതു വഴി രോഗം കുറയുകയും മറ്റുള്ളവരിലേക്ക് പകരാതിരിക്കുകയും ചെയ്യും. പനി വന്നാല്‍ സ്വയം ചികിത്സിക്കരുത്. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Fever, Health, Treatment, Hospital, House, Waste Dump, Cleaning, Dengue Fever, H1N1, District health officer's warning about dengue fever in the district.