ഷാനവാസ് പാദൂരിന് വേണ്ടി സുഫൈജ അബൂബക്കര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുന്നു; സുഫൈജ ഒഴിയുന്നത് ഒന്നര വര്‍ഷത്തിനു ശേഷം
Oct 2, 2017, 20:42 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് പാദൂരിന് ലഭിക്കുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ലീഗിലെ സുഫൈജ അബൂബക്കറാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദവി ഷാനവാസ് പാദൂരിനായി ഒഴിഞ്ഞ് കൊടുക്കുന്നത്.
കോണ്‍ഗ്രസിന് അവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നേതൃത്വം ലീഗില്‍ നിന്നും അവകാശപ്പെടാത്തത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി നേതൃത്വം ഷാനവാസ് പാദൂരിനായി സുഫൈജ അബൂബക്കറോട് രാജിവെക്കാന്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുമെന്ന് സുഫൈജ അബൂബക്കര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.
കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരം രണ്ടര വര്‍ഷത്തിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയും കോണ്‍ഗ്രസിന് ലഭിക്കും. ഇതിന് മുന്നോടിയായാണ് ഇപ്പോള്‍ കോണ്‍ഗ്രസിനവകാശപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുസ്ലിം ലീഗ് കോണ്‍ഗ്രസിന് തന്നെ വിട്ടുനല്‍കുന്നത്. എട്ട് മാസം മാത്രമാണ് ഇനി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലീഗിന് തുടരാന്‍ കഴിയുക. അതിനു ശേഷം കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനവും മുസ്ലിം ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും ഷാനവാസ് പാദൂരിന് തന്നെ ലഭിക്കുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District-Panchayath, Congress, IUML, District committee Standing committee; Sufaija Aboobacker resign for Shanavas Padoor