city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാതെ മലക്കംമറിഞ്ഞ് സുഫൈജ; പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി, മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി

കാസര്‍കോട്: (www.kasargodvartha.com 03.10.2017) ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടും സുഫൈജ അബൂബക്കര്‍ രാജിവെക്കാന്‍ തയ്യാറാകാതെ മലക്കം മറിഞ്ഞു. ചൊവ്വാഴ്ച രാജിവെക്കുമെന്ന് സുഫൈജ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ലീഗിലെ ചിലര്‍ തത്കാലം രാജിവെക്കേണ്ടതില്ലെന്ന് സുഫൈജയെ അറിയിച്ചതോടെയാണ് അവര്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയത്. എട്ടു മാസം മുമ്പ് ഡിപിസി മെമ്പര്‍ സ്ഥാനം നല്‍കാത്തതിന്റെ പേരിലാണ് ഇപ്പോള്‍ സുഫൈജ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയത്.

പാര്‍ട്ടി നേതൃത്വം അവഗണിക്കുകയാണെന്ന പരാതിയും സുഫൈജ പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിലെ മുഴുവന്‍ നേതാക്കളും അറിയാതെയാണ് തന്നോട് രാജി ആവശ്യപ്പെട്ടതെന്ന് സുഫൈജ ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറാണ് സുഫൈജയോട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി വെക്കണമെന്ന് നിര്‍ദേശിച്ചതെന്നും എജിസി ബഷീര്‍ സുഫൈജയെ അറിയിച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെ ലീഗിലെ ചിലര്‍ സുഫൈജയോട് തത്കാലം രാജിവെക്കേണ്ടെന്ന് ഉപദേശിക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ രാജിയുമായി മുന്നോട്ട് പോകേണ്ടതുള്ളൂവെന്നാണ് ഇവരോട് പ്രമുഖ ലീഗ് നേതാക്കള്‍ തന്നെ അറിയിച്ചത്. ചെമ്മനാട് പഞ്ചായത്തിലും ജില്ലയിലാകമാനവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന പാദൂര്‍ കുഞ്ഞാമുഹാജി അന്തരിച്ചതിനെ തുടര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് സുഫൈജയെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് മൂന്ന് മാസത്തിനകം തന്നെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിനവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുസ്ലിം ലീഗില്‍ നിന്നും തിരിച്ചുവാങ്ങാതെ കോണ്‍ഗ്രസ് നേതൃത്വം ഒളിച്ചുകളി നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌പോരാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെടാതിരുന്നത്. എന്നാല്‍ കെപിസിസി തന്നെ ഇക്കാര്യത്തില്‍ നേരിട്ടിടപെട്ടതോടെയാണ് ഇപ്പോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഫൈജയോട് പദവി ഒഴിയാന്‍ മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നും നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നും അവഗണന നേരിടുന്നതിനാല്‍ മെമ്പര്‍ സ്ഥാനം തന്നെ രാജിവെക്കുമെന്ന ഭീഷണിയാണ് സുഫൈജ ഉയര്‍ത്തിയിട്ടുള്ളതെന്നാണ് വിവരം. ലീഗിലെ ചിലരുടെ നാടകമാണോ ഇതെന്ന സംശയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.

പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തിനു ശേഷം ചെമ്മനാട് പഞ്ചായത്തില്‍ ഷാനവാസ് പാദൂരിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ ലീഗ് നേതൃത്വത്തിന് അമ്പരപ്പുണ്ടെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതാണ് ലീഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ മലക്കം മറിച്ചിലിന് കാരണമെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു.

Related News:
ഷാനവാസ് പാദൂരിന് വേണ്ടി സുഫൈജ അബൂബക്കര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുന്നു; സുഫൈജ ഒഴിയുന്നത് ഒന്നര വര്‍ഷത്തിനു ശേഷം
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാതെ മലക്കംമറിഞ്ഞ് സുഫൈജ; പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി, മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District-Panchayath, Muslim-league, Sufaija Aboobacker, Shanavas Padoor, District committee Standing committee; Sufaija Aboobacker does not resign now

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia