1.57 കോടി രൂപയുടെ സി എസ് ആര്‍ ഫണ്ട് കാസര്‍കോട്ടെ കായിക മേഖലയുടെ വികസനത്തിന് മാറ്റി വെക്കുമെന്ന് ജില്ലാ കളക്ടര്‍
Oct 29, 2019, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2019) സാമൂഹിക പ്രതിബദ്ധതാ ഫണ്ട് പ്രകാരം ജില്ലയ്ക്ക് ലഭിക്കുന്ന 1.57 കോടി രൂപ സ്പോര്‍ട്സ് മേഖലയുടെ സമഗ്ര വികസനത്തിനായി വിനിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ല നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക് കായിക മേഖലയുടെ വികസനത്തിലൂടെ പ്രതിവിധി കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയുടെ ഊര്‍ജ്ജം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ജാതി-മത സങ്കല്‍പ്പങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കുന്ന കായിക മേഖലയ്ക്കാകുമെന്നും ഇതിന് വേണ്ടി ജില്ലയില്‍ സമഗ്രമായ വികസന പദ്ധതി തയ്യാറായി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വാര്‍ഷിക യോഗത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് സുദീപ് ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി പി അശോകന്‍ മാസ്റ്റര്‍, കൗണ്‍സില്‍ അംഗമായ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ അനില്‍ ബങ്കളം, ടി വി കൃഷ്ണന്‍, വി പി പി വിജയമോഹനന്‍, പള്ളം നാരായണന്‍ സംസാരിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടെന്നീസ് കോര്‍ട്ടിനുള്ള നടപടി പുരോഗമിക്കുന്നു
കാസര്‍കോട് നായന്‍മാര്‍മൂലയ്ക്ക് സമീപം ടെന്നീസ് കോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. കോളിയടുക്കത്ത് 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്കോട് കൂടിയ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും. കാസര്‍കോട് സ്വകാര്യമേഖലയില്‍ നിലവാരമുള്ള കളിക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം സംരഭങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, District Collector, District collector on Sports development of Kasaragod
< !- START disable copy paste -->