കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട്ട് ഡെങ്കിപ്പനി, എലിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍
Jun 21, 2019, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 21.06.2019) ജില്ലയില്‍ മഴ ശക്തമായതോടെ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരേ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. വാര്‍ഡ് തലത്തില്‍ മാലിന്യനീക്കം ഫലപ്രദമാക്കണമെന്നും ചില പഞ്ചായത്തുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ആരോഗ്യ ജാഗ്രത- 2019 ന്റെ ഭാഗമായി കളക്ടറേറ്റില്‍ തദ്ദേശസ്ഥാനങ്ങളുടെ അധ്യക്ഷന്മാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. വെസ്റ്റ്എളേരി, ബളാല്‍, കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലാണു നിലവില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിക്കെതിരേ അതീവ ജാഗ്രത ആവശ്യമാണ്. മാലിന്യനീക്കം ഫലപ്രദമായി നടക്കാത്ത പഞ്ചായത്തുകളിലും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണം. മറ്റു പഞ്ചായത്തുകളിലും ജാഗ്രത പാലിക്കണം. മാല്യനങ്ങള്‍ കെട്ടിക്കിടക്കുവാനും കൊതുക് വളരുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുവാനും കഴിയണം. ആവശ്യമായ ബോധവത്ക്കരണം വാര്‍ഡ് തലത്തില്‍ നല്‍കുവാനും കഴിയണം.
എലിപ്പനിക്കുള്ള സാധ്യതയുമുണ്ട്. പറമ്പിലെ പണിയെടുക്കുന്നവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ഗം ബൂറ്റുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
ഈസ്റ്റ് എളേരി ചിറ്റാരിക്കാലില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് 450 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും പ്രതിരോധ ഗുളികളും നല്‍കിയിട്ടുണ്ട്. മൂന്നു പേര്‍ നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണം. പനി, തൊണ്ട വേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി മനോജ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഈ പ്രദേശം. പ്രതിരോധമരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാണ്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങളും ശ്രദ്ധിക്കണം. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0467-2207777.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fever, District collector on Dengue fever
< !- START disable copy paste -->