city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോര ജനതയുടെ പരിവേദനകള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ അദാലത്ത്

കാസര്‍കോട്:(www.kasargodvartha.com 30/10/2017) മലയോര ജനതയുടെ പരിവേദനകള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ വെള്ളരിക്കുണ്ട് താലൂക്കില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് നിരവധിയാളുകള്‍ക്ക് ആശ്വാസമേകി. തിങ്കളാഴ്ച രാവിലെ പത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അദാലത്തില്‍ ജില്ലാ കളക്ടര്‍ക്ക് പുറമേ എ ഡി എം എച്ച്.ദിനേശന്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.വിനോദ് കുമാര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അനന്തകൃഷ്ണന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ വി.എ.ബേബി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഓണ്‍ലൈനായും നേരിട്ടും നേരത്തേ സ്വീകരിച്ച 230 പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കൈ മാറി - നേരത്തേ ലഭിച്ച അപേക്ഷകളില്‍ 118 എണ്ണം റവന്യു വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു വീട് മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം വീട് പട്ടയം എന്നിവയ്ക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചിരുന്നില്ല.

മലയോര ജനതയുടെ പരിവേദനകള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ അദാലത്ത്

പരാതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയ കേസുകളില്‍ തൃപ്പതികരമല്ലെന്ന് പരാതിയുള്ളവരാണ് അദാലത്തില്‍ കളക്ടറെ നേരില്‍ കണ്ടത്. പരപ്പ വില്ലേജിലെ കൂടോലിലെ എട്ട് കുടുംബങ്ങള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് അര്‍ഹരായവര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒടയഞ്ചാല്‍- ചെറുപുഴ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിലെ മാവ്വേനി പട്ടികജാതി ക്ഷേമ മാതൃകാ നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ക്ക് നല്‍കുന്ന പ്രതിഫലം മാസം ആയിരം രൂപയില്‍ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറിന് അനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. പുതിയതായി 100 പരാതികള്‍ ലഭിച്ചു

ജില്ലാ കളക്ടര്‍ ജീവന്‍ ബാബു നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് പരാതി പരിഹാര അദാലത്തില്‍ വിവിധ വകുപ്പുകളില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥലം അളന്ന് നല്‍കാനും ബാങ്ക് വായ്പ എഴുതിതള്ളാനും പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുമാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്
പരപ്പ കവുങ്ങുംപാറയിലെ കെ.സഫിയയായിരുന്നു ആദ്യ പരാതിക്കാരി. സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്നായിരുന്നു അപേക്ഷ. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടികള്‍ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Complaint, District Collector, Treatment, Family, Panchayath, News, District collector Jeevan Babu conducted adalath in hill area.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia