മുട്ടക്കോഴിയെ ചൊല്ലി കോണ്‍ഗ്രസില്‍ മുട്ടന്‍ പോര്; ബൂത്ത് പ്രസിഡണ്ട് രാജിവെച്ചു, മണ്ഡലം പ്രസിഡണ്ട് രാജിക്കൊരുങ്ങി
Oct 31, 2017, 11:50 IST
ചീമേനി: (www.kasargodvartha.com 31/10/2017) മുട്ടക്കോഴി കൃഷിയെ ചൊല്ലി ചീമേനി ജനശ്രീയില്‍ ഉടലെടുത്ത പോര് കോണ്‍ഗ്രസിലേക്കും വ്യാപിച്ചു. പോര് മുറുകിയതോടെ ബൂത്ത് പ്രസിഡണ്ട് രാജിവെച്ചു. മണ്ഡലം പ്രസിഡണ്ട് രാജി ഭീഷണി മുഴക്കി രംഗത്ത് വരികയും ചെയ്തു. ജനശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന മുട്ടക്കോഴി കൃഷിയുടെ ഭാഗമായി ബാങ്കില്‍ നിന്നെടുത്ത വായ്പ ചിലവഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കോണ്‍ഗ്രസില്‍ പോരുകോഴികളുടെ വീറും വാശിയും സൃഷ്ടിച്ചത്.
ജനശ്രീയുടെ ജില്ലാ നേതൃത്വത്തിന് വായ്പയെടുത്തവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുകയും ചീമേനി മണ്ഡലം ജനശ്രീ സഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ. ബാലനാണ് ചുമതല നല്‍കിയിരുന്നത്. എന്നാല്‍ പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം താത്പര്യം കാണിക്കാത്തതാണ് കോണ്‍ഗ്രസില്‍ പോര് മുറുകാന്‍ കാരണമായിരിക്കുന്നത്. പരാതിനല്‍കിയവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും മുട്ടക്കോഴി പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ആലംതട്ട ബൂത്ത് പ്രസിഡണ്ട് രാജിവെച്ചത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വൈ.എം.സി ചന്ദ്രശേഖരന്‍ രാജിക്കൊരുങ്ങിയതോടെ പ്രശ്‌നം സങ്കീര്‍ണമായിക്കഴിഞ്ഞു. ജനശ്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് വൈഎംസി ചന്ദ്രശേഖരന്‍ പറയുന്നത്. വൈഎംസി രാജിവെച്ചാല്‍ ചീമേനിയില്‍ കോണ്‍ഗ്രസിന് അത് ക്ഷീണമായി മാറും. മികച്ച സംഘാടകനായ വൈഎംസിക്ക് അണികള്‍ക്കിടയില്‍ നല്ല മതിപ്പുണ്ട്.
അതേസമയം പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ചെന്നിത്തലയുടെ പടയൊരുക്കം പരിപാടിയുടെ തിരക്കിനു ശേഷം വേണ്ട ഇടപെടല്‍ നടത്തുമെന്നും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheemeni, Congress, President, News, Farming, Complaint, Party, Bank Loan, Dispute in congress committee over chicken distribution.
< !- START disable copy paste -->