Accident | ലോറിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തി യന്ത്രം റോഡിലേക്ക് വീണു; ഒരാൾക്ക് പരുക്ക്; ഒഴിവായത് വൻ ദുരന്തം
Updated: Nov 19, 2024, 10:34 IST
Photo Credit: Screengrab from a Whatsapp video
● പരപ്പ മുണ്ടത്തടത്താണ് സംഭവം.
● പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു
കാഞ്ഞങ്ങാട്: (KasargodVartha) ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഹിറ്റാച്ചി കംപനിയുടെ ചെറു മണ്ണുമാന്തി യന്ത്രം റോഡിലേക്ക് വീണു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
പരപ്പ മുണ്ടത്തടത്ത് തിങ്കളാഴ്ച ഉച്ചക്കാണ് അപകടം സംഭവിച്ചത്. ലോറിയിൽ കൊണ്ട് പോവുകയായിരുന്ന മണ്ണുമാന്തി യന്ത്രമാണ് ഉരുണ്ട് റോഡിൻ്റെ മധ്യത്തിൽ വീണത്. ഇതിന്റെ മുകളിലിരുന്ന ആൾക്കാണ്. പരുക്കേറ്റത്.
പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂടിൽ ഗതാഗതതടസമുണ്ടായി.
#accident #digger #lorry #Kannangad #Kerala #safetyfirst