city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളുടെ പുസ്തകം ഓര്‍ഡര്‍ ചെയ്തില്ലെന്ന് പരാതി; ഡി ഡി ഇ വിശദീകരണം ആവശ്യപ്പെട്ടു

തളങ്കര: (www.kasargodvartha.com 22.05.2017) തളങ്കര മുസ് ലിം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകം ഓണ്‍ലൈന്‍ വഴി സ്‌കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ ചെയ്തില്ലെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് ഡി ഡി ഇ സ്‌കൂള്‍ അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. മറ്റ് സ്‌കൂളുകളിലേക്കെല്ലാം ഓര്‍ഡര്‍ പ്രകാരം പുസ്തകം എത്തിയപ്പോഴാണ് തളങ്കര സ്‌കൂളിന് പുസ്തകം ലഭിക്കാതിരുന്നത്.

യഥാസമയം ഓണ്‍ലൈനില്‍ പുസ്തകത്തിന്റെ ഓര്‍ഡര്‍ ചെയ്യാത്തതുകൊണ്ട് ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നും സ്‌കൂളിന് പുസ്തകം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പി ടി എ കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡി ഡി ഇ വിശദീകരണം ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥികളുടെ പുസ്തകം ഓര്‍ഡര്‍ ചെയ്തില്ലെന്ന് പരാതി; ഡി ഡി ഇ വിശദീകരണം ആവശ്യപ്പെട്ടു


സ്‌കൂള്‍ അധികൃതര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ബുക്കിന് ഓര്‍ഡര്‍ നല്‍കിയതായും ലാന്‍ഗ്വേജുമായി ബന്ധപ്പെട്ട് അവ്യക്തത ഉണ്ടായതാണ് പ്രശ്‌നത്തിന് കാരണമായതെും അധികൃതര്‍ പറയുന്നു. മറ്റു ചില സ്‌കൂളുകള്‍ക്കും ഇത്തരം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ കാരണം സ്‌കൂളിന്റെ വിജയ ശതമാനം കുറഞ്ഞതായും കഴിഞ്ഞ മൂന്ന് വര്‍ഷമാം 100 ശതമാനം വിജയമുണ്ടായിരുന്ന സ്‌കൂളില്‍ ഇത്തവണ എട്ട് വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടതായും പി ടി എ കമ്മിറ്റി പറയുന്നു. നേരത്തെ പ്ലസ് വണിന് അപേക്ഷ നല്‍കേണ്ട സമയത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അടഞ്ഞു കിടന്നതും വിവാദമായിരുന്നു. ഓഫീസിന്റെ ചാര്‍ജുള്ള അധികാരി ഊട്ടിയില്‍ ടൂറിന് പോയ സംഭവമാണ് വിവാദമായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Thalangara, Students, Book, Complaint, PTA, Muslim high school, DDE, Online, Language, Admission, Tour,  Did not order book for school; DDE Asks Report.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia