city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും

നീലേശ്വരം: (www.kasargodvartha.com 11.04.2020) നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയിലും ഡയാലിസിസ് സെന്ററെന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നു. താലൂക്കാശുപത്രിക്ക് വേണ്ടി പണിയുന്ന പുതിയ ബ്ലോക്കിലാണ് ഡയാലിസിസിന് സൗകര്യമൊരുക്കുന്നത്. പത്തുപേര്‍ക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യുവാനുള്ള പത്ത് യൂണിറ്റുകളുടെ സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഇതില്‍ ആറ് യൂനിറ്റുകള്‍ കെ എം സി എല്ലും നാല് യൂണിറ്റുകള്‍ എം രാജ ഗോപാലന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും ചിലവഴിക്കും.

കെട്ടിടങ്ങളുടെ മറ്റ് ഔതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിന് വേണ്ടുന്ന തുക നീലേശ്വരം നഗരസഭ ഫണ്ടില്‍ നിന്നും ചിലവഴിക്കും. ഇവിടേക്ക് വേണ്ടുന്ന ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള തുക നേരത്തെ നീക്കിവെച്ചിരുന്നു. അതോടൊപ്പം ഇവിടേക്ക് വേണ്ടുന്ന വൈദ്യുതി കണക്ഷന് വേണ്ടി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് വേണ്ടി പത്ത് ലക്ഷം രൂപ നീലേശ്വരം നഗരസഭ നേരത്തെ തന്നെ കെ എസ് ഇ ബിക്ക് കൈമാറിയിട്ടുണ്ട്.
നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും

കഴിഞ്ഞ ദിവസം എം.രാജഗോപാലന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഡി സജിത് ബാബു, നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ എന്നിവര്‍ താലൂക്കാശുപത്രിയിലെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ് മദ്, ഡോ. വി സുരേശന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്നു നടന്ന അടിയന്തിര യോഗ തീരുമാനപ്രകാരം കെട്ടിടത്തില്‍ പൂര്‍ത്തികരിക്കാനുള്ള സിവില്‍ ജോലികളും, വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും ഏപ്രില്‍ 30നകം പൂര്‍ത്തികരിക്കാനും മെയ് അഞ്ചിന് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കാനും കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ പി. മനോഹരന്‍, കെ.പ്രകാശന്‍, എ വി സുരേന്ദ്രന്‍, പി വി.രാധാകൃഷണന്‍ കെ വി സുധാകരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Dialysis-centre, Neeleswaram, Govt.Hospital, Dialysis unit for Neeleshwaram Govt. Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia