city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ധര്‍ണ്ണ നടത്തി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15.07.2017) ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയും ജി എസ് ടിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡി സര്‍ക്കാറിനെയും പനി മരണങ്ങള്‍ വ്യാപകമായിട്ടും വേണ്ട നടപടിയെടുക്കാതിരിക്കുകയും റേഷന്‍ കാര്‍ഡുകള്‍ ഇനിയും വിതരണം നടത്താതിരിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ധര്‍ണ്ണ നടത്തി

കെ പി സി സി നിര്‍വാഹക സമിതി അംഗം പി എ അഷ്‌റഫലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, സെക്രട്ടറിമാരായ നാരായണന്‍ നായര്‍, നാം ഹനീഫ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, മുതിര്‍ന്ന നേതാവ് ശങ്കര്‍ നായക്ക്, മണ്ഡലം വൈസ് പ്രസിഡന്റ് വിജയ കുമാര്‍, മറ്റ് ഭാരവാഹികളായ കുഞ്ഞിക്കണ്ണന്‍, ചെല്ലപ്പന്‍, മാധവന്‍, നജീബ് എന്നിവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സഫ് വാന്‍ കുന്നില്‍ സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി ഹമീദ് കാവില്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, news, Congress, Mogral puthur, Dharna, Dharna conducted against Central-State Govt. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia