city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനെതിരെ വികസന സമിതി നിയമ നടപടിയിലേക്കും നിരാഹാരത്തിലേക്കും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 21.12.2017) വലിയപറമ്പ് ഗ്രാമ പഞ്ചായത്തിലെ നാവിക അക്കാദമിയുടെ സമീപ പ്രദേശമായ തീരദേശത്തെ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ സമരം നടത്തിവരുന്ന തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതി നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഇതിന് മുന്നോടിയായി നിയമപരമായ പരിരക്ഷ ലഭിക്കുന്നതിന് വികസനസമിതി ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചു.

റവന്യൂ രേഖകളില്‍ നിലം എന്നുള്ളത് തിരുത്തി പുരയിടം എന്നാക്കി പുറമ്പോക്ക് ഭൂമി മാറ്റാനുള്ള നീക്കങ്ങള്‍ തടയണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് സമിതി ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. അതിന്മേല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കടപ്പുറം ഭാഗങ്ങളിലെ അനധികൃത കൈയ്യേറ്റത്തിനെതിരായി രംഗത്ത് വന്ന പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പതിനാലോളം ആളുകള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും നാശം വരുത്തുകയും ചെയ്തു എന്ന് ആരോപിച്ചു ചിലര്‍ പരാതി കൊടുത്തിരുന്നു.

സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനെതിരെ വികസന സമിതി നിയമ നടപടിയിലേക്കും നിരാഹാരത്തിലേക്കും

ഇത്തരം കള്ളക്കേസുകള്‍ കൊണ്ടൊന്നും സമരസമിതിയെ തളര്‍ത്താമെന്ന ധാരണ വേണ്ടെന്ന് തങ്ങള്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരദേശത്തെ ഭൂമി കയ്യേറി സ്വന്തമാക്കുന്ന സംഘത്തിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. സമരം ചെയ്യുന്നത് വികസന വിരോധികളായ തത്പരകക്ഷികളാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. അതൊന്നും തങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. പ്രകൃതിക്കും നാട്ടുകാര്‍ക്കും ഇണങ്ങുന്ന വിധം ജനകീയ ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. സൊസൈറ്റി അംഗത്വ വിതരണം ഊര്‍ജിതമായി നടക്കുകയാണ്. വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശവാസികള്‍ വലിയപറമ്പ വില്ലേജ് ഓഫീസിന് മുന്നില്‍ വെള്ളിയാഴ്ച നിരാഹാര സത്യാഗ്രഹം നടത്തും. സമരം രാവിലെ പത്തിന് പയ്യന്നൂര്‍ സിക്ക് ഡയറ്കടര്‍ ടി പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ടി കെ പി മുഹമ്മദ്കുഞ്ഞി, കെ ഭാസ്‌ക്കരന്‍, എം വിജയന്‍, പി പി അജിത്ത്, കെ ഷാനവാസ്, എ ധനേഷ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Press meet, High-Court, complaintDevelopment Committee against Land encroachment; Strike starts on 22nd.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia