പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിനെതിരെ വികസന ആക്ഷന്‍ കമ്മിറ്റി; ഭരിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ടു തന്നെയല്ലേയെന്ന് ചോദ്യം
Aug 2, 2017, 11:43 IST
ബദിയടുക്ക:(www.kasargodvartha.com) പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിനെതിരെ വികസന ആക്ഷന്‍ കമ്മിറ്റി രംഗത്ത്. ആറു മാസം മുമ്പ് ബദിയടുക്ക ബസ് സ്റ്റാന്‍ഡിനടുത്ത് പെട്ടിക്കട നടത്തിയിരുന്ന മൂന്നു പേരെ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ടും ബദിയടുക്ക എസ് ഐയായിരുന്ന ദാമോദരനും ചേര്‍ന്ന് സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ കച്ചവടം നടത്തിവരുന്ന പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി വീണ്ടും നോട്ടീസ് നല്‍കിയതാണ് ഇപ്പോള്‍ ആക്ഷേപത്തിന് കാരണമായിരിക്കുന്നത്.
ഏതെങ്കിലും പഞ്ചായത്ത് മെമ്പറുടെയോ ഉദ്യോഗസ്ഥരുടെയോ താത്പര്യപ്രകാരമാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയതെന്നാണ് ആക്ഷേപം. പഞ്ചായത്ത് സ്ഥലം കൈയ്യേറിയെന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡണ്ടു തന്നെ ഇടപെട്ട് മാറ്റി സ്ഥാപിച്ച പെട്ടിക്കട പ്രസിഡണ്ടറിയാതെ മാറ്റുന്നതിന് നോട്ടീസ് നല്‍കിയതിനു പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമാണെന്നാണ് പരാതി.
അതേസമയം മുഴുവന്‍ കൈയ്യേറ്റക്കാരെയും ഒഴിപ്പിക്കാതെ ചിലരെ മാത്രം ദ്രോഹിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അനധികൃതമായി വ്യാപാരികള്‍ കൈയ്യേറിയ സ്ഥലവും ഒഴിപ്പിക്കണമെന്നും വികസന ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്റര്‍ലോക്ക് ചെയ്ത് പൊതുസ്ഥലം കൈയ്യേറിയ സംഭവവും ബദിയടുക്കയിലുണ്ട്. അനധികൃത കെട്ടിടങ്ങളും സ്റ്റെപ്പുകളും പൊളിച്ചുമാറ്റാനും നടപടി സ്വീകരിക്കണം. സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തി മുഴുവന്‍ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് വികസന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി എം ഹനീഫ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Action Committee, Panchayath, President, Secretary, Panchayath-Member, Public palce, Building, Vigilance