ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; 4 വയസുകാരിയടക്കം നിരവധി പേര്‍ ചികിത്സയില്‍
May 22, 2017, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2017) ജില്ലയിലും ഡെങ്കിപ്പനി പടരുന്നു. കിഴക്കന്‍ മലയോര പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിച്ച് നാലു വയസുകാരിയടക്കം നിരവധി ആളുകളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നര്‍ക്കിലക്കാട് പരപ്പ കോളിയാര്‍, ഉദയപുരം, എടത്തോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിയവരില്‍ അധികവും. ഡെങ്കിപനി ബാധിച്ചവരെ പ്രത്യേകം നെറ്റ് ഇട്ടാണ് ചികിത്സ നടത്തുന്നത്.
ഡെങ്കിപ്പനി ബാധിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗികള്‍ പൂര്‍ണ സുഖം പ്രാപിക്കുകയും, ഒരു രോഗിയെ മാത്രമേ വിദഗ്ധ ചികിത്സക്കായി മാറ്റിയിട്ടുള്ളതെന്നും ഡോക്ടര്‍ അറിയിച്ചു. വിറയലോടു കൂടിയ ശക്തമായ പനി, പുറം വേദന, കണ്ണ് ചുവന്ന് വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ട ഉടനെ തന്നെ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണെന്നും, മാത്രമല്ല താല്‍ക്കാലിക ശമനത്തിനു വേണ്ടി മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളികകള്‍ വാങ്ങ് കഴിക്കരുതെന്നും, പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
എലിപ്പനി പടരുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Fever, Kasaragod, Hospital, Treatment, Dengue fever in Kasaragod.