city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കള - ജാല്‍സൂര്‍ - മൈസൂര്‍ റോഡ് ദേശീയ പാതയാക്കി ഉയര്‍ത്തണം: അടൂര്‍ വികസന വേദി

ചെര്‍ക്കള: (www.kasargodvartha.com 07/09/2015) ചെര്‍ക്കള - ജാല്‍സൂര്‍ - മൈസൂര്‍ റോഡ് ദേശീയ പാതയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അടൂര്‍ വികസന വേദി ഭാരവാഹികള്‍ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്കും, പി. കരുണാകരന്‍ എം.പിക്കും നിവേദനം നല്‍കി.
ജില്ലാ ആസ്ഥാനമായ കാസര്‍കോടിനെയും കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മടിക്കേരി, കുശാല്‍ നഗര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഈ റോഡ് വഴിയാണ് ബന്ധിപ്പിക്കുന്നത്. നിലവില്‍ ചെര്‍ക്കളയിലൂടെ കടന്നു പോകുന്ന എന്‍എച്ച് 66 നെ ബന്ധിപ്പിച്ചു കൊണ്ട് ചെര്‍ക്കള മുതല്‍ ജാല്‍സൂര്‍ വരെ കേരള സ്‌റ്റേറ്റ് ഹൈവെ 55 ഉം ജാല്‍സൂര്‍ മുതല്‍ മൈസൂര്‍ വരെ കര്‍ണാടക സ്‌റ്റേറ്റ് ഹൈവെ  88 ഉം ആണുള്ളത്.

മൈസൂര്‍ - ബംഗളൂരു റോഡ് ദേശീയ പാത നിലവിലുണ്ട്. ചെര്‍ക്കള - ജാല്‍സൂര്‍ - മൈസൂര്‍ പാത ദേശീയ പാതയായി വികസിപ്പിച്ചാല്‍ അത് കാസര്‍കോടിന്റെയും ദക്ഷിണ കന്നഡ, കുടക്
ജില്ലകളുടെയും വികസന കുതിപ്പിന് കാരണമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആവശ്യമായത് ചെയ്യാമെന്ന് അടൂരിനടുത്ത മണ്ടക്കോല്‍ സ്വദേശി കൂടിയായ മന്ത്രി നിവേദക സംഗത്തിന് ഉറപ്പു നല്‍കി.

അടൂര്‍ വികസന വേദി ഭാരവാഹികളായ രത്തന്‍ കുമാര്‍, അഷ്‌റഫ് ഏവന്തൂര്‍, ഉനൈസ് മൈനാടി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

ചെര്‍ക്കള - ജാല്‍സൂര്‍ - മൈസൂര്‍ റോഡ് ദേശീയ പാതയാക്കി ഉയര്‍ത്തണം: അടൂര്‍ വികസന വേദി

Keywords : Cherkala, Road, Development project, Kasaragod, Minister, P. Karunakaran-MP, Cherkala Jalsoor Road, Adoor, Sadananda Gowda.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia