city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

മൊഗ്രാല്‍: (www.kasargodvartha.com 05.04.2017) ജില്ലയിലെ വിശാലമായ കളിക്കളങ്ങളിലൊന്നാണ് മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം. അതാകട്ടെ കുമ്പള -കാസര്‍കോട് ദേശീയപാതക്കരികിലും. ജില്ലയിലെ ഫുട്‌ബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന മൊഗ്രാല്‍ ഗ്രൗണ്ടിനെ വികസിപ്പിച്ചു മിനി സ്റ്റേഡിയമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാല്‍നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അധികൃതര്‍ കനിയാത്തതിനാല്‍ കായിക പ്രേമികളുടെ നിരാശയും ദുഖവുമുണ്ട് ഈ കളിക്കളത്തിന്.

നൂറ്റാണ്ടുകളായി ഇലവന്‍സും, സെവെന്‍സുമായി ദേശീയ, സംസ്ഥാന ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്തിന്റെ പോരായ്മകള്‍ പലപ്പോഴും ദുരിതമാവുന്നുണ്ട് സംഘാടകര്‍ക്ക്. പൊടി പടലം കൊണ്ട് വേനല്‍ക്കാലത്തു ഗ്രൗണ്ടിനെ മൂടുന്നുവെങ്കില്‍ മഴക്കാലം തുടങ്ങിയാല്‍ ചെളിക്കുണ്ടായി മാറും. ദേശീയ -അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത ഈ കളിക്കളത്തില്‍.

മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു


ഒരേക്കറിലേറെ വിസ്തൃതിയുള്ള ഗ്രൗണ്ട് വികസനത്തിന് ഇപ്പോള്‍ കായിക പ്രേമികള്‍ വഴി തേടുകയാണ്. വലിയ ഗ്രൗണ്ടായതിനാല്‍ ശാസ്ത്രീയമായി പുനരുദ്ധരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് നാട്ടുകാരും, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബും സര്‍ക്കാരിനെ സമീപിക്കുന്നത്. നേരത്തെ മൊഗ്രാലിലെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, ക്ലബ് പ്രതിനിധികളുമൊക്കെ മൊഗ്രാല്‍ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു, എന്നാല്‍ ഇതില്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചതുപ്പ് സ്ഥലമായിരുന്ന പ്രദേശത്തെ സ്‌കൂള്‍ ഗ്രൗണ്ടാക്കി രൂപപ്പെടുത്താന്‍ 100 വര്‍ഷം പഴക്കമുള്ള മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബും, നാട്ടുകാരും ലക്ഷങ്ങള്‍ ചിലവഴിച്ചു നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടമാണ് ആകെയുള്ളത്. ഇത് ഗ്രൗണ്ടില്‍ കളിക്കാനെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിന് മാത്രമേ ഉപകരിക്കുന്നുള്ളൂ.

പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ സ്‌കൂളിലെ ടോയ്ലെറ്റുകളെയാണ് ആശ്രയിക്കേണ്ടത്. ദാഹമകറ്റാന്‍ ശുദ്ധജല ലഭ്യത പോലും പ്രസ്തുത കെട്ടിടത്തിലില്ല. മൈതാനത്തിന്റെ ചുറ്റുമതിലാകട്ടെ കാലപ്പഴക്കം കാരണം തകര്‍ന്നു കിടക്കുന്നു. ഇതിലൂടെ ഇരുചക്ര വാഹനങ്ങള്‍ കയറിയിറങ്ങുന്നതായി പറയുന്നു. ഇത് കാരണം രാത്രി കാലങ്ങളില്‍ ഇവിടെ സാമൂഹ്യ വിരുദ്ധ ശക്തികളുടെ താവളമാവുന്നതായും ആക്ഷേപമുണ്ട്.
മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ട് ഫുട്‌ബോള്‍ മേളകള്‍ക്കൊപ്പം ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കും സാക്ഷ്യം വഹിക്കുന്നുണ്ട്. പ്രഭാത സവാരിക്കും പ്രദേശ വാസികള്‍ മൊഗ്രാല്‍ ഗ്രൗണ്ടിനെയാണ് ആശ്രയിക്കുന്നത്. ഗ്രൗണ്ടൊക്കെ പുല്ലു പിടിപ്പിച്ചു മോടി പിടിപ്പിക്കാനുള്ള നടപടികളുണ്ടാകണം. ഒപ്പം പടിഞ്ഞാറ് ഭാഗത്തു ഗാലറി നിര്‍മ്മിക്കുകയും വേണം. ഇന്നിപ്പോള്‍ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോള്‍ മൈതാനത്തിന്റെ വികസനവും സാധ്യമാകുമെന്ന് നാട്ടുകാരും, സ്‌പോര്‍ട്‌സ് പ്രേമികളും വിശ്വസിക്കുന്നു. അതിനു സംസ്ഥാന സര്‍ക്കാരും, സ്‌പോര്‍ട്‌സ് കൗണ്‍സിലും കനിയണമെന്നു മാത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, Football, Building, Cricket Tournament, Kerala, Development, School ground, Mini stadium, Sports club, Petition, Water facility, Gallery, Demand for mini stadium in Mogral.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia