മത്സ്യബന്ധന വലക്ക് ഏര്‍പെടുത്തിയ ജി എസ് ടി പൂര്‍ണമായും ഒഴിവാക്കുക: സാഗര സംസ്‌കൃതി
Aug 4, 2017, 20:46 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2017) പൊതുവിതരണ സമ്പ്രദായത്തിലൂടെ സിവില്‍ സപ്ലൈസ് വഴി മത്സ്യബന്ധനത്തിനായി സബ്‌സിഡിയോട് കൂടി നല്‍കിവരുന്ന മണ്ണെണ്ണ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സാഗര സംസ്‌കൃതി ജില്ലാ കമ്മിറ്റി യോഗം അവശ്യപ്പെട്ടു.
സമൂഹത്തിലെ അധ:സ്ഥിത വിഭാഗമായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് വ്യാസ സ്‌റ്റോര്‍ മുഖേന നല്‍കിവന്നിരുന്ന വലകള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയത് ഉടന്‍ പുനഃസ്ഥാപിക്കണം. ഇതേവരെ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വലകള്‍ക്ക് ജി എസ് ടി ബാധകമാക്കുക വഴി 12 ശതമാനം നികുതി അടിച്ചേല്‍പ്പിച്ചത് മത്സ്യത്തൊഴിലാളികള്‍ക്കേറ്റ ഒട്ടും നീതീകരിക്കാന്‍ പറ്റാത്ത പ്രഹരമാണ്. ഇത് പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്ഥാന ധനവകുപ്പ് മന്ത്രിയുടെ ആത്മാര്‍ത്ഥ ഇടപെടലിനായി ജില്ലാ കമ്മിറ്റി നിവേദനം സമര്‍പ്പിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പ്രതാപ് തയ്യില്‍ അധ്യക്ഷത വഹിച്ചു. കെ എസ് സാലി കീഴൂര്‍, ദാമോധരന്‍ ബേക്കല്‍, ഭാസ്‌കരന്‍ കെ തൃക്കരിപ്പൂര്‍, മൂത്തല്‍ കണ്ണന്‍ ചെറുവത്തൂര്‍, ഫാറൂഖ് ഉപ്പള, എസ് ചന്ദ്രന്‍, ഫല്‍ഗുണന്‍ അജാനൂര്‍, മുഹമ്മദ് ബാവ മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Meeting, Programme, Inauguration, Demand for exclude GST for fishing net.