city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Delay | പുനരധിവാസത്തിന് വേഗതയില്ല; കുമ്പളയിൽ മീൻ തൊഴിലാളികളുടെ 'പുനർഗേഹം പദ്ധതി' 3 വർഷം പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നു

A construction site of a housing project for fishermen in Kumbla, Kerala, showing unfinished work.
Photo: Arranged

● 144 പാർപ്പിട സമുച്ചയമാണ് നിർമ്മിക്കുന്നത്.
● 2021-ൽ പദ്ധതിക്ക് തുടക്കമായി.
● 14.40 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
● വൈകുന്നതിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു.

കുമ്പള: (KasargodVartha) കടൽക്ഷോഭത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ  സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്കരിച്ച പുനരധിവാസ പദ്ധതിയായ 'പുനർഗേഹം' പാർപ്പിട സമുച്ചയ പ്രവൃത്തി കുമ്പളയിൽ ഇഴഞ്ഞുനീങ്ങുന്നതായി പരാതി.

A construction site of a housing project for fishermen in Kumbla, Kerala, showing unfinished work.

സംസ്ഥാന സർക്കാർ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗ്രാമപഞ്ചായത്തിലെ കോയിപ്പാടി വില്ലേജിൽ ഉൾപ്പെടുന്ന നാരായണമംഗലത്ത് നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമാണമാണ് വർഷം മൂന്ന് പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനാണ് പദ്ധതി നടപ്പിലാക്കുന്നത്. കുമ്പളയിൽ മാത്രം 144 പാർപ്പിട സമുച്ചയമാണ് നിർമ്മിക്കുന്നത്.

A construction site of a housing project for fishermen in Kumbla, Kerala, showing unfinished work.

2021ൽ പാർപ്പിടസമുച്ചയത്തിന്റെ നിർമ്മാണത്തിനായി ശിലാസ്ഥാപനവും, തുകയും അനുവദിച്ചതാണ്. 10 ലക്ഷം രൂപ ചിലവ് വരുന്ന 144 ഫ്ലാറ്റിനായി 14.40 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഇത് കൂടാതെ അംഗനവാടി കെട്ടിടം, ഭൂവികസനം, ചുറ്റുമതിൽ നിർമ്മാണം, കുടിവെള്ള പദ്ധതി, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഇടം പിടിച്ചിരുന്നു. പദ്ധതി വൈകുന്നതിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

#KumblaFishermen #KeralaRehabilitation #HousingDelay #SocialJustice #GovernmentFailure

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia