city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ഭൂഗര്‍ഭജലം കുറയുന്നു; ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍ സിങ്

കാസര്‍കോട്: (www.kasargodvartha.com 06.07.2019) സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കാസര്‍കോട് ജില്ലയുടെ നില വളരെ പരിതാപകരമാണെന്നും ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്നും കേന്ദ്ര ജലശക്തി അഭിയാന്‍ പ്രതിനിധിയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശോക് കുമാര്‍ സിങ് പറഞ്ഞു. ജില്ലയിലെ ജലവിനിയോഗ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങളും സ്ഥിതിഗതികളും വിലയിരുത്തുകയായിരുന്നു അദ്ദേഹം.

വ്യക്തിതലത്തില്‍ വെള്ളം ലഭിക്കാത്തതിന്റെ പ്രശ്‌നം വ്യക്തമായി അറിയാമെങ്കിലും ഒരു സമൂഹമെന്ന നിലയില്‍ ഈ പ്രശ്‌നത്തെ കൂട്ടായ പരിശ്രമങ്ങളിലൂടെ നേരിടാന്‍ പൊതുജനം മുന്നോട്ട് വരണം. ജനശക്തി കേന്ദ്രീകരിക്കുന്നതിലൂടെ ജലസുരക്ഷ നേടാന്‍ നമുക്ക് സാധിക്കും. അതിനായി പ്രായോഗികമായ ജലനയം രൂപപ്പെടുത്തേണ്ടതുണ്ട്.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഷയത്തില്‍ വളരെയേറെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ശനിയും ഞായറും ജില്ലയിലുണ്ടാകും.

Related News:  കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭ ജലം തീരുന്നു; മുന്‍കരുതലില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തം, പഠനത്തിന് കേന്ദ്ര സംഘമെത്തും

Also Read:
ചിലവ് വെറും 1500 രൂപ, മഴവെള്ളത്തെ ഒരു തുള്ളി പോലും പാഴാവാതെ നമുക്ക് മണ്ണില്‍ സംഭരിക്കാം; വേനലെത്തുന്നതിന് മുന്‍പേയെത്തുന്ന കുടിവെള്ള ക്ഷാമത്തെ നേരിടാന്‍ ഫലപ്രദമായൊരു വഴി, ഇത് നിങ്ങള്‍ക്കും പരീക്ഷിക്കാം

കാസര്‍കോട്ട് ഭൂഗര്‍ഭജലം കുറയുന്നു; ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍ സിങ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, water, Secretary, Issue, Defense ministry joint secretary on groundwater issues of Kasargod 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia