city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മള്‍ട്ടിപ്ലസ് തിയേറ്റര്‍ കോട്ടപ്പുറത്തു നിന്നും ചിറപ്പുറം ആലിങ്കീഴിലേക്ക് മാറ്റാന്‍ തീരുമാനം

നീലേശ്വരം: (www.kasargodvartha.com 19.07.2018) സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നീലേശ്വരം നഗരസഭക്കനുവദിച്ച മള്‍ട്ടിപ്ലസ് തിയേറ്റര്‍ കോട്ടപ്പുറത്തു നിന്നും ചിറപ്പുറം ആലിങ്കീഴിലേക്ക് മാറ്റാന്‍ സിപിഎം മുനിസിപ്പല്‍ സബ് കമ്മിറ്റി അംഗീകാരം നല്‍കി. തിയേറ്റര്‍ നേരത്തേ കോട്ടപ്പുറം സി എച്ച് മുഹമ്മദ്‌കോയ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് പണിയാനായിരുന്നു നഗരസഭ തീരുമാനിച്ചത്. ഇതിനായി സ്ഥല പരിശോധന നടത്തുകയും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സ്‌കൂള്‍ കോമ്പൗണ്ടില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലമായിരുന്നു മള്‍ട്ടിപ്ലസ് തിയേറ്ററിനായി കണ്ടെത്തിയത്. എന്നാല്‍ ഇതിനെതിരെ നാട്ടുകാരും സ്‌കൂള്‍ പിടിഎ കമ്മിറ്റിയും രംഗത്ത് വന്നു. സ്‌കൂള്‍ വികസനത്തിന് ഭാവിയില്‍ ഈ സ്ഥലം ആവശ്യമുണ്ടെന്നും സിനിമാ തിയേറ്റര്‍ പണിയാന്‍ സ്ഥലം വിട്ടുകൊടുക്കില്ലെന്ന് മുന്നറിയിപ്പുമായി നാട്ടുകാരും സ്‌കൂള്‍ പിടിഎ കമ്മിറ്റിയും രംഗത്ത് വന്നു. അതോടൊപ്പം തന്നെ ഒരു വിഭാഗം സിനിമാ ആസ്വാദകരും കോട്ടപ്പുറത്ത് തിയേറ്റര്‍ കോംപ്ലക്‌സ് ആരംഭിക്കുന്നതിനെതിരെ രംഗത്ത് വരികയുണ്ടായി.

വേണ്ടത്ര ബസ് സര്‍വ്വീസുകളില്ലാത്ത കോട്ടപ്പുറത്തേക്ക് ഓട്ടോറിക്ഷ വാടക തന്നെ 40 രൂപയിലധികം വരും. അതേ സമയം കാഞ്ഞങ്ങാട്ടേക്ക് എത്താന്‍ കേവലം 12 രൂപ മാത്രമേ ബസ് ചാര്‍ജായി വേണ്ടിവരികയുള്ളൂ. അതുകൊണ്ട് തന്നെ കോട്ടപ്പുറം തിയേറ്റര്‍ കോംപ്ലക്‌സിന് അനുയോജ്യമല്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അതേ സമയം മുനിസിപ്പല്‍ മിനി സ്റ്റേഡിയം, പൊതുജനവായനശാല, ബിഎഎസ്ഇ ക്ലബ്ബ് എന്നിവ ഉള്‍പ്പെടുന്ന ചിറപ്പുറം ആലിങ്കീഴില്‍ തിയേറ്റര്‍ സ്ഥാപിക്കാന്‍ നഗരസഭയുടെ അധീനതയില്‍ തന്നെ സ്ഥലമുണ്ടെന്നിരിക്കെ ഇവിടെ തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ നഗരസഭാ പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ നിര്‍ദ്ദേശം തള്ളിയ ചെയര്‍മാന്‍ കോട്ടപ്പുറത്ത് തന്നെ തിയേറ്റര്‍ സ്ഥാപിക്കണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോഴാണ് നഗരസഭ ഭരണം നിയന്ത്രിക്കുന്ന സിപിഎം ഏരിയാ കമ്മിറ്റിക്ക് കീഴിലെ മുനിസിപ്പല്‍ സബ് കമ്മിറ്റി തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ആലിങ്കീഴിലാണെന്ന് കണ്ടെത്തുകയും അംഗീകാരം നല്‍കുകയും ചെയ്തത്. ചിറപ്പുറത്താണെങ്കില്‍ കിനാനൂര്‍-കരിന്തളം, മടിക്കൈ, കയ്യൂര്‍-ചീമേനി എന്നീ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ വില്ലേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെയും ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ തിയേറ്ററിലേക്കെത്തിച്ചേരാന്‍ കഴിയും.

മള്‍ട്ടിപ്ലസ് തിയേറ്റര്‍ കോട്ടപ്പുറത്തു നിന്നും ചിറപ്പുറം ആലിങ്കീഴിലേക്ക് മാറ്റാന്‍ തീരുമാനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Theater, Decided to change place of Multiplex Theater
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia