city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിമന്റ് കടയിലെ ജീവനക്കാരന്റെ മരണത്തിന് കാരണമായത് കെ എസ് ആര്‍ ടി സി ബസിന്റെ അമിത വേഗത

ഉദുമ: (www.kasargodvartha.com 03.12.2020) സിമന്റ് ജീവനക്കാരന്റെ മരണത്തിന് കാരണമായത് കെ എസ് ആര്‍ ടി സി ബസിന്റെ അമിത വേഗതയെന്ന് ദൃക്‌സാക്ഷികള്‍.

സ്‌കൂടറിനു പിറകില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് സിമിന്റുകട ജീവനക്കാരനായ പൂച്ചക്കാട് തെക്കുപുറം നാസര്‍ മന്‍സിലിലെ മുന്‍ പ്രവാസി ശാഫി (62) ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

ചിത്താരിയിലെ സിമന്റു കടയില്‍ ജീവനക്കാരനായിരുന്നു ശാഫി. വ്യാഴാഴ്ച ജോലി കഴിഞ്ഞ് തന്റെ ഇരുചക്ര വാഹനത്തില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് പോകുമ്പോള്‍   വൈകിട്ട് ആറു മണിയോടെ ചേറ്റുകുണ്ടില്‍ വെച്ചാണ് അപകടമുണ്ടായത്. 

പിറകില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബസ് സ്‌കൂടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

തലയ്ക്ക് മാരകമായി പരിക്കേറ്റ ശാഫി സംഭവസ്ഥലത്തു തന്നെ മരിച്ചു. 

തെക്കുപുറത്തെ അബ്ദുല്ല നഫീസ ദമ്പതികളുടെ മകനാണ്.

സിമന്റ് കടയിലെ ജീവനക്കാരന്റെ മരണത്തിന് കാരണമായത് കെ എസ് ആര്‍ ടി സി ബസിന്റെ അമിത വേഗത

ഭാര്യ: മൈമൂന. മക്കള്‍: നാസര്‍ (ദുബൈ), ഫൗസിയ, ഫാരിസ, ഫംസീന, ഫമിത. മരുമക്കള്‍: ആബിദ (പള്ളിക്കര), അബ്ദുല്ല (മൂന്നാം കടവ്), മുഹമ്മദ് കുഞ്ഞി (കട്ടക്കാല്‍), നിസാര്‍ (കാസര്‍കോട് ചൂരി). ബേക്കല്‍ പോലീസ് എത്തി മൃതദേഹം  കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.


കെ എസ് ടി പി റോഡിലെ അപകടം കുറയ്ക്കാന്‍ ക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അപകടങ്ങള്‍ക്ക് ഒരു കുറവുമില്ല.

ശാഫിയുടെ മരണം നാടിനെ ഞെട്ടിച്ചു.



Also read: കെ എസ് ആര്‍ ടി സി ബസ് സ്‌കൂടറിലിടിച്ച് ഗൃഹനാഥന്‍ ദാരുണമായി മരിച്ചു


Keywords: Kasaragod, Uduma, Bekal, Accident, Death, Employ, KSRTC-bus, Body, General-hospital, death of a cement shop employee was due to the excessive speed of the KSRTC bus 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia