പേ ഇളകിയ പശു നാട്ടുകാരെ അക്രമിച്ചു; ഓട്ടോ റിക്ഷ മറിച്ചിട്ടു, ഒടുവില്‍ റോഡില്‍വീണ് ചത്ത പശുവിനെ നീക്കാന്‍ ആളില്ല, പോലീസ് കൗണ്‍സിലറോട് ആവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ ഫോണെടുക്കുന്നില്ലെന്ന് മറുപടി
Jul 24, 2018, 20:45 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2018) പേ ഇളകിയ പശു നാട്ടുകാരെ അക്രമിക്കുകയും ഓട്ടോ റിക്ഷ മറിച്ചിടുകയും ചെയ്തതിനെതുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നതിനിടെ പശു റോഡില്‍വീണ് ചത്തു. പശുവിനെ റോഡില്‍നിന്നും നീക്കാന്‍ ആരും മുന്നോട്ട് വരാത്തതിനെതുടര്‍ന്ന് പോലീസ് 10-ാം വാര്‍ഡ് കൗണ്‍സിലര്‍ സവിതയോട് നഗരസഭയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതിനായി നഗരസഭാ ഓഫീസിലേക്ക് ഫോണ്‍ചെയ്തപ്പോള്‍ ആരും ഫോണെടുക്കുന്നില്ലെന്ന മറുപടിയാണ്‍ കൗണ്‍സിലര്‍ നല്‍കിയത്.
നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പേ ഇളകിയതിനാല്‍ പശുവിനെ കുഴിച്ചുമൂടാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേതുടര്‍ന്നാണ് നഗരസഭയുടെ സഹായം തേടിയത്. പശു ഇപ്പോഴും റോഡരികില്‍തന്നെ കിടക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cow, Counselor, Auto Rickshaw, Police, Municipality, Phone Call, Native
Keywords: Kasaragod, Cow, Counselor, Auto Rickshaw, Police, Municipality, Phone Call, Native