ഹാര്‍ബറിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഒരാഴ്ച മുമ്പ് കാണാതായ കല്ലുകെട്ട് തൊഴിലാളി
Dec 25, 2017, 13:44 IST
കാസര്‍കോട്: (www.kasargodvartha.com 25.12.2017) നിര്‍ദ്ദിഷ്ട നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പ് കാണാതായ ചെമ്മനാട് മഞ്ഞക്കാലിലെ കല്ലുകെട്ട് തൊഴിലാളി സജീഷ് കുമാറാണ് (56) മരിച്ചത്. നാലു ദിവസം മുമ്പാണ് ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ഒരാഴ്ച മുമ്പാണ് സജീഷ് കുമാര്‍ വീട്ടില്‍ നിന്നും പോയത്. പിന്നീട് മടങ്ങിയെത്തിയില്ല. ഷര്‍ട്ടും മുണ്ടും കാലൊടിഞ്ഞതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടതും കണ്ടാണ് ഭാര്യ തങ്കമണി മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സജീഷ് കുമാറിന് രണ്ട് മക്കളുണ്ട്. ഇരുവരും ഗള്‍ഫിലാണ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് സംസ്‌കരിക്കാനൊരുങ്ങുന്നതിനിടെയാണ് മൃതദേഹം ചെമ്മനാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
നിര്‍ദിഷ്ട ഹാര്‍ബറില്‍ കണ്ടെത്തിയ മൃതദേഹവും തിരിച്ചറിഞ്ഞില്ല
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Harber, Deadbody, Dead body found near Harbor identified.
< !- START disable copy paste -->