city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | അശാസ്ത്രീയമായി നടത്തിയ വാര്‍ഡ് വിഭജനത്തെ ശക്തമായി നേരിടുമെന്ന് ഡിസിസി നേതൃയോഗം

DCC Criticizes Unscientific Ward Delimitation
Photo: Arranged

● സിപിഎം പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദേശത്തോടുകൂടിയാണ് വിഭനമെന്നും കുറ്റപ്പെടുത്തല്‍. 
● സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുമുള്ള പട്ടിക പുറത്തിറക്കണമെന്നും ആവശ്യം.
● അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ്.

കാസര്‍കോട്: (KasargodVartha) ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നടത്തിയതിനെതിരെ വിമര്‍ശനവുമായി ഡിസിസി നേതൃയോഗം. പഞ്ചായത്ത്/ മുനിസിപ്പല്‍ വാര്‍ഡുകളില്‍ നിലവില്‍ വന്നിട്ടുള്ള കരട് വാര്‍ഡ് വിഭജന പട്ടികയില്‍ സംസ്ഥാന വാര്‍ഡ് വിഭജന കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് അശാസ്ത്രീയമായും അതിര്‍ത്തികള്‍ ലംഘിച്ചു കൊണ്ടും ജനസംഖ്യാ കണക്കുകള്‍ ആനുപാതികമല്ലാതെയുമാണ് വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളതെന്നാണ് ഡിസിസിയുടെ ആരോപണം. 

സിപിഎം പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദേശത്തോടുകൂടിയാണ് വിഭനമെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുമുള്ള വാര്‍ഡ് വിഭജന പട്ടിക പുറത്തിറക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് ഡിസിസി നേതൃയോഗത്തിന്റെ മുന്നറിയിപ്പ്.

ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം കെപിസിസി ജന:സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യന്‍ ഉദ് ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, എം അസിനാര്‍, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, നേതാക്കളായ മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ: കെ കെ രാജേന്ദ്രന്‍, ബി പി പ്രദീപ് കുമാര്‍, എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി വി ജയിംസ് ,അഡ്വ: പി വി സുരേഷ്, കെപി പ്രകാശന്‍, ഹരീഷ് പി നായര്‍, ടോമി പ്ലാച്ചേരി, കെവി സുധാകരന്‍, മാമുനി വിജയന്‍, വി ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, കെ വി വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, മധുസൂദനന്‍ ബാലൂര്‍ ,ഉമേശന്‍ വേളൂര്‍, കെവി ഭക്തവത്സലന്‍, ടി ഗോപിനാഥന്‍ നായര്‍, വി ഗോപകുമാര്‍, തോമസ് മാത്യു, എ ഷാഹില്‍ ഹമീദ് എന്നിവര്‍സംസാരിച്ചു.

#WardDelimitation #Kasaragod #DCCProtest #KeralaPolitics #LocalGovernance #UnscientificDelimitation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia