city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി പാര്‍ട്ടിസമ്മേളനങ്ങളുടെ നാളുകള്‍; സി പി എം ജില്ലാനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകും

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.09.2017) പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തകൃതിയായ ഒരുക്കങ്ങള്‍ തുടങ്ങിയതോടെ സി പി എമ്മില്‍ നേതൃസ്ഥാനത്തിന് വേണ്ടിയുള്ള കരുനീക്കങ്ങളും സജീവമായി. സി പി എം ജില്ലാ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്കുള്ള സാധ്യതയും തെളിയുകയാണ്. ഒമ്പതംഗ  സെക്രട്ടറിയേറ്റിലും 32 അംഗ ജില്ലാ കമ്മിറ്റിയിലും ചിലരെ ഒഴിവാക്കുമെന്നാണ് വിവരം. യുവാക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പുതിയ കമ്മിറ്റിയില്‍ പരിഗണനയുണ്ടാകും. പി ജനാര്‍ദ്ദനന്‍, ടി വി ഗോവിന്ദന്‍, എന്നിവര്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിയുമ്പോള്‍ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി വി കെ രാജന്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി ടി കെ രാജന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ പത്മാവതി എന്നിവരാണ് പുതുതായി പരിഗണിക്കുക.

മുതിര്‍ന്ന നേതാവായ അഡ്വ പി അപ്പുക്കുട്ടന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. അതേ സമയം കെ പി സതീഷ് ചന്ദ്രന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന കമ്മിറ്റിയില്‍ തുടര്‍ന്നേക്കും. കഴിഞ്ഞ തവണ സതീഷ് ചന്ദ്രനെതിരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട മുതിര്‍ന്ന നേതാവ് പി രാഘവന്‍ സെക്രട്ടറി സ്ഥാനം നല്‍കിയില്ലെങ്കില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും സ്വയം ഒഴിഞ്ഞ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇടയുണ്ട്. അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക്  ഒരു മല്‍സരം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ജില്ലാ കമ്മിറ്റിയില്‍ നിന്നും ടി കോരന്‍, കെ പി നാരായണന്‍, എം പൊക്ലന്‍ എന്നിവര്‍ ഒഴിവായേക്കും. 40 വയസ്സിന് താഴെ പ്രായമുള്ള രണ്ടു പേര്‍ ജില്ലാ കമ്മിറ്റിയില്‍ വേണമെന്ന നിബന്ധനയെ തുടര്‍ന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ജില്ലാ കമ്മിറ്റിയില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ഖദീജത്ത് സുഹൈല, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് എന്നിവരും പരിഗണിക്കപ്പെടും.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി സി സുബൈദ, തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമന്‍, ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍, മഞ്ചേശ്വരം അബ്ദുര്‍ റസാഖ് ചിപ്പാര്‍ എന്നിവരും ജില്ലാ കമ്മിറ്റിയിലേക്കുള്ള പട്ടികയിലുണ്ട്. വിദ്യാര്‍ത്ഥി യുവജന സംഘടന നേതൃത്വത്തില്‍ നിലവിലുള്ള സെക്രട്ടിയേറ്റംഗം എം രാജഗോപലന്റെ സമകാലികനായ വി കെ രാജന്‍ കാസര്‍കോട് ഏരിയാ സെക്രട്ടറി എന്ന നിലയില്‍ കാഴ്ച്ച വെച്ച മികച്ച പ്രകടനവും കെ എസ് കെ ടി യുവിനെ ശക്തിപ്പെടുത്തിയതും സെക്രട്ടറിയേറ്റിലേക്കെത്താന്‍ വി കെ രാജനുള്ള അനുകൂല ഘടകമാണ്.

ഇനി പാര്‍ട്ടിസമ്മേളനങ്ങളുടെ നാളുകള്‍; സി പി എം ജില്ലാനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Political party, CPM, Days of CPM party conferences

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia