കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ഒടുവില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എത്തി; പോസ്റ്റുകളെല്ലാം ഉയര്‍ത്തി, ഇനി പാടത്ത് കൊയ്ത്തുത്സവം
Nov 5, 2018, 22:39 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2018) കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ഒടുവില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എത്തി. ചെങ്കള പഞ്ചായത്തിലെ ആലംപാടി എരിയപ്പാടിയില്‍ വയലില്‍ ലൈന്‍ താഴ്ന്നു നില്‍ക്കുന്നതു മൂലം കൊയ്ത്തിന് തടസമായി നിന്ന എല്ലാ പോസ്റ്റുകളും മാറ്റി സ്ഥാപിച്ച് ഉയര്‍ത്തിയതോടെ കര്‍ഷകര്‍ ആഹ്ലാദത്തിലായി. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചെര്‍ക്കള കെ എസ് ഇ ബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ രതീഷ്ിന്റെ നേതൃത്വത്തിലാണ് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി പുതിയ വൈദ്യുതി പോസ്റ്റിട്ട് ലൈനുകള്‍ ഉയര്‍ത്തിയത്.
കര്‍ഷകരുടെ ദുരിതം സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട്ട് കണ്ടാണ് അടിയന്തിര അറ്റകുറ്റപ്പണിക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉത്തരവിട്ടത്. വൈദ്യുതി പോസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും പോസ്റ്റ് കൊണ്ടുവന്നാണ് അടിയന്തിരമായി പോസ്റ്റ് മാറ്റി സ്ഥാപിച്ചത്. 27,000 ത്തോളം ഉപഭോക്താക്കളുള്ള ചെര്‍ക്കള വൈദ്യുതി സെക്ഷനില്‍ പലയിടത്തും താഴ്ന്നു കിടക്കുന്നതും അപകടാവസ്ഥയിലുമായ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ പേപ്പര്‍ വര്‍ക്കുകള്‍ നടത്തിവരികയായിരുന്നുവെന്നും എരിയപ്പാടിയിലെ കര്‍ഷകരുടെ പ്രശ്‌നവും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും കൊയ്ത്ത് യന്ത്രം എത്തിയ വിവരമറിഞ്ഞിരുന്നുവെങ്കില്‍ അടിയന്തിരമായി തന്നെ പോസ്റ്റ് മാറ്റാന്‍ നടപടി സ്വീകരിക്കുമായിരുന്നുവെന്നും സബ് എഞ്ചിനീയര്‍ രതീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Damaged Electric line repaired by KSEB, Kasaragod, News, Electricity, KSEB, Power Supply, Paddy field farmers.

Related News:
കൃഷി മന്ത്രി കാണുമോ കര്‍ഷകരുടെ ഈ ദുരിതം; വയലില്‍ വിളവെടുക്കാന്‍ കൊയ്ത്ത് യന്ത്രമെത്തിയപ്പോള്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ കമ്പുകെട്ടി ഉയര്‍ത്തേണ്ട ജോലിയും കര്‍ഷകര്‍ക്ക്, കണ്ണില്‍ ചോരയില്ലാതെ വൈദ്യുതി വകുപ്പ്