city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായന ഏത് കാലത്തും മനുഷ്യനെ നവീകരിച്ചുക്കൊണ്ടിരിക്കും: സി വി ബാലകൃഷ്ണന്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 30.04.2020) ജീവിതത്തിലെ വൈവിധ്യങ്ങളും നേര്‍ക്കാഴ്ചകളും അവതരിപ്പിക്കുന്ന സാഹിത്യ കൃതികള്‍ വായിക്കാനും വിശകലനം ചെയ്യാനും അവസരം കിട്ടുന്നത് മഹാഭാഗ്യമാണെന്നും കൂച്ചിന്റെ ഓണ്‍ലൈന്‍ ചര്‍ച്ചാ വേദി അതു കൊണ്ട് തന്നെ ഒരു മഹത് സംരംഭമായി മാറിയിരിക്കുന്നു എന്നും എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ പറഞ്ഞു.

സാഹിത്യം സാര്‍വ്വലൗകീകതയുള്ളതാണ്.ലോകത്തെവിടെയുമുള്ള മനുഷ്യന്റെ നോവുകള്‍ക്ക് സമാനതയുണ്ട്. ഡിക്കന്‍സും ഡെ സ്റ്റോവ്‌സ്‌കിയും ഹെമിങ്ങ് വേയും ടോള്‍സ്റ്റോയിയും നമുക്ക് ഹൃദയബന്ധമുള്ളവരാവുന്നത് മനുഷ്യനോവിന്റെ സമാനത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം വിദ്യാര്‍ത്ഥികളുടെ കൂച്ച് ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സാഹിത്യ ചര്‍ച്ചാ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.വി ബാലകൃഷ്ണന്‍.

മലയാളം അധ്യാപകനായ രതീഷ് പിലിക്കോടിന്റെ  നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍
ഒരു മാസമായി നടന്നു വരുന്ന കൂച്ച് ഓണ്‍ലൈന്‍ വാട്‌സാപ്പ് സാഹിത്യ സംവാദവേദി ഏപ്രില്‍ സമാപിച്ചു. സമൂഹ സമ്പര്‍ക്ക മാധ്യമത്തിന്റെ സഹായത്തോടെ ഓണ്‍ലൈനിലാണ് ഉദ്ഘാടന പരിപാടി നടന്നത്.
നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ ഓണ്‍ലൈനില്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു., ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ഇ പി.രാജഗോപാലന്‍, ഡോ.വി.പി.പി.മുസ്തഫ, കെ.മൊയ്തീന്‍ കുട്ടി ഹാജി, ഡോ.പി.പ്രഭാകരന്‍, പി.ദാമോദരന്‍, ഡി.വൈ.എസ്.പി. കെ.ദാമോദരന്‍, ശകുന്തള കൃഷ്ണന്‍ മുഖ്യാതിഥികളായി. കെ.രാഘവന്‍ അധ്യക്ഷതയും, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ വി രഘുനാഥന്‍ സ്വാഗതവും പറഞ്ഞു.
വായന ഏത് കാലത്തും മനുഷ്യനെ നവീകരിച്ചുക്കൊണ്ടിരിക്കും: സി വി ബാലകൃഷ്ണന്‍

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രതീഷ് മാസ്റ്റര്‍ തുടങ്ങിയ ഈ സാഹിത്യ ചര്‍ച്ചാ പരിപാടി സാംസ്‌കാരിക കേരളം മുഴുവനായി ഏറ്റെടുത്തിരിക്കുകയാണ്. കോവിഡെന്ന മഹാമാരി മനുഷ്യരെയാകെ ഭയപ്പെടുത്തി വീട്ടിലിരുത്തുമ്പോള്‍ അതിനെ മറികടന്ന് സര്‍ഗ്ഗാത്മകതയുടെ കാറ്റും വെളിച്ചവും കുട്ടികളിലെത്തിക്കുക എന്ന ഉത്തരവാദിത്വമാണ് രതീഷ് പിലിക്കോട് ഏറ്റെടുത്ത് വിജയിപ്പിച്ചത്.

മലയാളത്തിലെ മുന്‍നിര സാഹിത്യകാരന്‍മാരുടെ മികച്ച രചനകളാണ് കൂച്ചില്‍ വായനയ്‌ക്കെടുത്തത്. അവതരണത്തിനും സംവാദത്തിനുമായി, ഒന്നാം കിട സാംസ്‌കാരിക പ്രവര്‍ത്തകരും, ചര്‍ച്ച ചെയ്യുന്ന കൃതിയുടെ ഗ്രന്ഥകര്‍ത്താക്കളും  കൂട്ടായ്മയില്‍ അംഗങ്ങളായും വന്നു എന്നത് ആവേശകരമായിരുന്നു. ബഷീറിന്റെ പ്രേമലേഖനം, സി.വി.ശ്രീരാമന്റെ ഇഷ്ടദാനം,  എസ്.കെ.പൊറ്റെക്കാട്ടിന്റെ കാലൊച്ച, ഒ.വി.വിജയന്റെ കാറ്റ് പറഞ്ഞ കഥ, ഉറൂബിന്റെ രാച്ചിയമ്മ, എം ടിയുടെ ഒരു പിറന്നാളിന്റെ ഓര്‍മ്മ, സി.വി.ബാലകൃഷ്ണന്റെ കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും, എം.മുകുന്ദന്റെ മാധവന്റെ യാത്രകള്‍, ടി.പത്മനാഭന്റെ ഒരു ചെറിയ കഥ, പുനത്തിലിന്റെ കക്കയത്തെ ക്ഷുരകന്‍, ഇ.പി.രാജഗോപാലന്റെ പാറ, കാക്ക, സംസ്‌കാരം, എന്‍.പ്രഭാകരന്റെ മായാമയന്‍, കല്പറ്റ നാരായണന്റെ ആശ്വാസം, ടി ഉബൈദിന്റെ തീ പിടിച്ച പള്ളി, എം. എ റഹ്മാന്റെ കിതാബ് മഹല്‍, ഡോ.അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍, സുറാബിന്റെ മങ്ങലാപുരം കോയമ്പത്തൂര്‍ പാസഞ്ചര്‍, ഡോ.ജിനേഷ് കുമാര്‍ എരമത്തിന്റെ പിന്നെ, എ.വി.സന്തോഷ് കുമാറിന്റെ ചക്കര, സത്യജിത്ത് റായിയുടെ രണ്ട് ഹ്രസ്വചിത്രം തുടങ്ങി മുപ്പത്തിയൊന്ന് സാഹിത്യ കൃതികള്‍ ഗ്രൂപ്പില്‍ അവതരിപ്പിച്ചു.

അവതരണഭാഷണത്തിനും, മുഖ്യാതിഥിയമായി അശോകന്‍ ചരുവില്‍, എന്‍.പ്രഭാകരന്‍, ഇ.പി.രാജഗോപാലന്‍, അംബികാസുതന്‍ മാങ്ങാട്, കല്പറ്റ നാരായണന്‍, സുറാബ്, എം.എ റഹ്മാന്‍. എസ്.ശാരദക്കുട്ടി, പി.എന്‍ ഗോപികൃഷ്ണന്‍, പി.കെ.ശ്രീവല്‍സന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സോമന്‍ കടലൂര്‍, ടി.പി.വേണുഗോപാലന്‍, ഡോ.ജിനേഷ് കുമാര്‍ എരമം, കെ.വി.സജീവന്‍, പി.പ്രേമചന്ദ്രന്‍, എ.വി.സന്തോഷ് കുമാര്‍, വിനോദ് ആലന്തട്ട, സന്തോഷ് പനയാല്‍, ഷരീഫ് കുരിക്കള്‍ തുടങ്ങി അറുപതിലധികം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്നു.

ഓരോ സാഹിത്യരചനകളും കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് അവതരിപ്പിച്ചു. കെ.മൊയ്തീന്‍ കുട്ടി ഹാജി, കെ.രാഘവന്‍, കെ.വി.രഘുനാഥന്‍, കെ.വി.മണികണ്ഠദാസ്, കെ.വി.ഗോവിന്ദന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.ജെ ആന്റണി തുടങ്ങിയവരുടെ പിന്തുണയും ഉണ്ടായി. ഈ സാഹിത്യ സംവാദ വേദി നിര്‍ത്തരുതെന്നാണ് മാഷിന്റെ കുട്ടികളും, പിന്തുണയുമായി വന്ന ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന പി. അവനീന്ദ്രനാഥ് മാസ്റ്റര്‍ പൊതുജന വായനശാല പ്രവര്‍ത്തകരും പറയുന്നത്. മലയാളം അധ്യാപകനായ രതീഷ് പിലിക്കോട് ചീഫ് കോര്‍ഡിനേറ്ററും, പി.അഭിജിത്ത്, പി.സഞ്ജയ്, അനീറ്റസ് ചാക്കോ,എ.മാളവിക, സി.നവ്യ എന്നിവര്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

ഏപ്രില്‍ 29ന് സമാപന ദിവസം സി.വി.ബാലകൃഷ്ണന്റെ കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും സാഹിത്യ വേദി ചര്‍ച്ച ചെയ്തു. ഡോ.വി.പി.പി.മുസ്തഫ, കെ രണദിവെ, എം.വി.വനജ അവതരണം നടത്തി.
ഏപ്രില്‍ 30ന് കുട്ടികളുടെ സര്‍ഗ്ഗ സദസ്സ്, കവിസമ്മേളനം, കവിതാലാപന മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.


Keywords: Kasaragod, Chattanchal, Kerala, News, CV Balakrishnan about reading

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia