നടത്താത്ത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കി; ഇടപാടുകാരന്‍ ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കി
Feb 5, 2018, 11:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2018) നടത്താത്ത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയെന്നാരോപിച്ച് ഇടപാടുകാരന്‍ ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കി. ഇന്ത്യന്‍ ആര്‍മി റിട്ട. സുബേദാര്‍ മേജര്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം ശ്രീരാഗത്തിലെ രാജീവ് എം.പി. നായരാണ് എസ്ബിഐ കാഞ്ഞങ്ങാട് ശാഖാ ചീഫ് മാനേജര്‍ക്കു പരാതി നല്‍കിയത്.
ഇദ്ദേഹത്തിന്റെയും മകന്‍ ശ്രീരാജ് രാജീവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ പാസ്ബുക്ക് പരിശോധിച്ചപ്പോഴാണ് 2015 ഒക്ടോബര്‍ മുതല്‍ ബാങ്ക് ചാര്‍ജ് ഇനത്തില്‍ തവണകളായി മൂവായിരം രൂപയോളം ഈടാക്കിയതായി കണ്ടത്. ചെറിയ സംഖ്യ മുതല്‍ മൂന്നക്ക സംഖ്യ വരെ ഇങ്ങനെ ഈടാക്കിയിട്ടുണ്ട്. അവസാനം ജനുവരി 29ന് രണ്ടു തവണയായി 955 രൂപയും 30ന് ഇതേ പോലെ 519.96 രൂപയും ഈടാക്കിയതായി അലര്‍ട് മെസേജുകള്‍ ലഭിച്ചതായും പരാതിയില്‍ വ്യക്തമാക്കി.
മകനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടില്‍ അനുവദിച്ച ഗ്ലോബല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയോ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുകയോ ചെയ്തിട്ടില്ലെന്നു വിവരം ലഭിച്ചതായും ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിച്ചു മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Complaint, Customer's complaint to Bank Manager.
< !- START disable copy paste -->