കോടതിയില്‍ ഹാജരാക്കിയ പീതാംബരനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, കസ്റ്റഡി റിപോര്‍ട്ട് ഇങ്ങനെ
Feb 20, 2019, 22:48 IST
ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 20.02.2019) ഞായറാഴ്ച രാത്രി പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത്‌ലാല്‍ (21) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ കസ്റ്റഡി റിപോര്‍ട്ട് പുറത്തുവന്നു. അറസ്റ്റിലായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എം പീതാംബരന്‍ കുറ്റം സമ്മതിച്ചതായി റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൃപേഷിന്റെ തല വെട്ടിപ്പിളര്‍ത്തി കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പീതാംബരന്‍ അന്വേഷണ സംഘത്തിനുനല്‍കിയ മൊഴി. പീതാംബരനുമായി അന്വേഷണ സംഘം കല്യോട്ട് തെളിവെടുപ്പ് നടത്തി. പൊട്ടക്കിണറ്റില്‍ നിന്നും മൂന്ന് ഇരുമ്പുദണ്ഡുകളും ഒരു വടിവാളും കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തെളിവെടുപ്പിന് കല്യോട്ടെത്തിയത്.
15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ചയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പീതാംബരന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റഡിയിലുള്ളവരെയും പീതാംബരനെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
പീതാംബരന്റെ രക്തവും മുടിയും ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും സംഭവസ്ഥലത്ത് കൊണ്ടുപോയി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം പ്രദീപ്കുമാര്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ; അക്രമികളെത്തിയത് ജീപ്പില്‍, കൊലപാതകം സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ച്
ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍
കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം
കൃപേഷിന്റെ തല വെട്ടിപ്പിളര്‍ത്തി കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പീതാംബരന്‍ അന്വേഷണ സംഘത്തിനുനല്‍കിയ മൊഴി. പീതാംബരനുമായി അന്വേഷണ സംഘം കല്യോട്ട് തെളിവെടുപ്പ് നടത്തി. പൊട്ടക്കിണറ്റില്‍ നിന്നും മൂന്ന് ഇരുമ്പുദണ്ഡുകളും ഒരു വടിവാളും കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തെളിവെടുപ്പിന് കല്യോട്ടെത്തിയത്.
15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ചയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പീതാംബരന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റഡിയിലുള്ളവരെയും പീതാംബരനെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
പീതാംബരന്റെ രക്തവും മുടിയും ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും സംഭവസ്ഥലത്ത് കൊണ്ടുപോയി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം പ്രദീപ്കുമാര്‍ അറിയിച്ചു.
Related News:
പെരിയ ഇരട്ടക്കൊല: ഒരാള്‍ കൂടി അറസ്റ്റില്‍
പെരിയ ഇരട്ടക്കൊല: ഒരാള്‍ കൂടി അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ; അക്രമികളെത്തിയത് ജീപ്പില്‍, കൊലപാതകം സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ച്
ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Murder, Murder-case, Accused, Arrest, Kasaragod, News, Custody report of Periya Twin murder accused Peethambharan

< !- START disable copy paste -->