കുറ്റിക്കോലിലെ സിപിഎമ്മിനെ ശക്തിപ്പെടുത്താന്‍ ഷാര്‍ജയില്‍ സാംസ്‌കാരിക സംഘടന
Apr 27, 2017, 11:30 IST
ബേഡകം: (www.kasargodvartha.com 27/04/2017) ബേഡകം കുറ്റിക്കോല്‍ മേഖലകളിലെ സിപിഎം സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ദുബൈ ആസ്ഥാനമായി സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നു. ബേഡകം കുറ്റിക്കോല്‍ തുടങ്ങിയ മലയോര മേഖലകളിലെ ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംഘടന രൂപീകരിക്കുന്നത്.
കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തക രംഗങ്ങളില്‍ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ നവചേതന എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളിലെ മുന്‍കാല പ്രവര്‍ത്തകരാണ് നവചേതനയുടെ രൂപീകരണത്തിന് മുന്‍കൈ എടുക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐ യില്‍ ചേര്‍ന്നതിന്റെ പഞ്ചാത്തലത്തില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം തീര്‍ക്കാനാണ് നവചേതനയുടെ രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
പ്രവാസി മലയാളികളെ ഏകോപിച്ചുകൊണ്ട് സാമ്പത്തിക സ്വരൂപണം നടത്തി നാട്ടില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് അണികളെ ശക്തിപ്പെടുത്തുകയും ജനപിന്തുണ നേടുകയുമാണ് പാര്‍ട്ടി നവചേതനയുടെ രൂപീകരണത്തൂടെ ഉദ്ദേശിക്കുന്നത്. നാളെ ദുബായി റോളയിലെ കീര്‍ത്തി റസ്റ്റോറന്റില്‍ നടക്കുന്ന പ്രവാസി കൂട്ടായ്മയില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം അനന്തന്‍ നവചേതന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി കഴിഞ്ഞ ദിവസം ഷാര്‍ജയിലെത്തിയ അനന്തന് ഉജ്ജ്വലമായ വരവേല്‍പ്പാണ് നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bedakam, Kasaragod, Kerala, News, Kuttikol, CPM, Sharjah, Programme, Cultural Organization, Cultural form in Sharjah for Kuttikkol CPM.