കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും
Sep 18, 2018, 21:55 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2018) ഭാഷ ഗവേഷക വിദ്യാര്‍ഥി ജി നാഗരാജുവിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍വകലാശാല വ്യക്തമാക്കി. നാഗരാജുവിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇത് പിന്‍വിലിക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ നീക്കത്തെ കേന്ദ്ര സര്‍വ്വകലാശാല എതിര്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജനപ്രതിനിധികളും വിദ്യാര്‍ഥി സംഘടന നേതാക്കളുമായി ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പിജി വിദ്യാര്‍ഥി അഖില്‍ താഴത്തിനെ പുറത്താക്കിയ നടപടി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുനഃപരിശോധിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. അഖില്‍ താഴത്ത് ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ സര്‍വകലാശാലയെ വിമര്‍ശിക്കുകയാണെന്നും അഖിലിന് മാപ്പ് നല്‍കണമെന്നുള്ള പി കരുണാകരന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിഷയം സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സിലിനു മുമ്പില്‍ വെക്കാമെന്നും തീരുമാനമായി.
നാഗരാജുവിനെതിരായ നടപടിയെ ചോദ്യം ചെയ്ത് നവ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് ഡോ. പ്രസാദ് പന്ന്യനെ താരതമ്യ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിശോധിക്കും. പ്രസാദ് പന്ന്യനോട് വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
ഡോ. പ്രസാദ് പന്ന്യന്‍ വിശദീകണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈസ് ചാന്‍സലര്‍ മെമ്മോ നല്‍കിയിട്ടുണ്ടെന്നും അതിന് 10 ദിവസം നീട്ടിലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡോ. പ്രസാദ് പന്ന്യന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് എത്രയുംവേഗം അന്വേഷണം നടത്തി സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരംവേണ്ട നടപടികള്‍ സ്വീകരിക്കും.
2018 സെപ്തംബര്‍ 11ന് നടന്ന സമരത്തോടനുബന്ധിച്ചുണ്ടായ അക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, കേന്ദ്ര സര്‍വ്വകലാശാല പോലീസിന്റെ നടപടികള്‍ക്കനുസരിച്ച് മുമ്പോട്ടുപോകുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റിയനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതും എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ലൈബ്രറിയുടെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെയാക്കുന്നത് സംബന്ധിച്ച് യുജിസിക്ക് അപേക്ഷ നല്‍കും.
നാഗരാജുവിനെ നിസ്സാര കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലടച്ചത്. ഫേസ്ബുക്കില്‍ കമാന്റിട്ടുവെന്ന് പറഞ്ഞാണ് അഖില്‍ താഴത്തിനെ പുറത്താക്കിയത്. നവ മാധ്യമത്തില്‍ പ്രതികരിച്ചുവെന്നതിനാണ് ഡോ. പ്രസാദ് പന്ന്യനെതിരെ നടപടിയെടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എസ്എഫ്്‌െഎ, ഡിവൈഎഫ്‌ഐ, പികെഎസ് എന്നീ സംഘടനകള്‍ കേന്ദ്ര സര്‍വകലാശാലയെ കാവിവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരുന്നു. സര്‍വകലാശാല ഭരണ വിഭാഗം ആസ്ഥാനത്തേക്ക് ഈ സംഘടനകള്‍ മാര്‍ച്ചും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ കൂട്ടായ്മയും നടത്തി.
ചര്‍ച്ചയില്‍ പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിശ്വംഭരന്‍, ഡെപ്യൂട്ടി കളക്ടര്‍ രമേന്ദ്രന്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ ജയപ്രസാദ്, രജിസ്ട്രാര്‍ എ രാധാകൃഷ്ണന്‍ നായര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, സ്റ്റുഡന്റ്‌സ് ഡീന്‍ അലകു മാണിക്യ വേലു, എസ്എഫ്്‌െഎ സംസ്ഥാന കമ്മിറ്റി അംഗം സിദ്ധാര്‍ഥ് രവീന്ദ്രന്‍, അക്ഷര, ശില്‍പ (എഐഎസ്എഫ്), റാം (മാര്‍ക്‌സ് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍) എന്നിവര്‍ പങ്കെടുത്തു.
Related News:
200 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിന് കേന്ദ്രസര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നേതാവിനെ രജിസ്ട്രാറുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Central University, News, Student, Case, CUK will be withdrawn cases against students