മത്സ്യ സമ്പത്തിന്റെ കുറവ്: വറുതി മാറാതെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍
Oct 19, 2017, 19:19 IST
മൊഗ്രാല്‍: (www.kasargodvartha.com 19.10.2017) മത്സ്യ സമ്പത്തിന്റെ കുറവ് മൂലം വറുതി മാറാതെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍. മൊഗ്രാലിലെ പരമ്പരാഗത ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ക്ക് വറുതി വിട്ടുമാറുന്നില്ല. കടല്‍ക്ഷോഭവും, കാലവര്‍ഷവുമൊക്കെ പതിയെ പിന്‍വലിഞ്ഞിട്ടും കടലില്‍ മത്സ്യസമ്പത്തിന്റെ കുറവ് തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. മത്സ്യചാകര തന്നെ ലഭ്യമാവേണ്ട സമയവും, സാഹചര്യവുമൊക്കെ ഒത്തുവന്നിട്ട് പോലും കാര്യമായ മത്സ്യം കിട്ടാത്തതാണ് നൂറുകണക്കിന് ചവിട്ടുവല മത്സ്യതൊഴിലാളികളെ വറുതിയിലാക്കുന്നത്.
തീരക്കടലില്‍ അര്‍ദ്ധവലയം സൃഷ്ടിച്ചാണ് മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികളുടെ മല്‍സ്യബന്ധനം. തൊഴിലാളികള്‍ വലയുടെ ഒരറ്റം പിടിച്ചു കരയില്‍ നില്‍ക്കുമ്പോള്‍ തോണിയില്‍ 200 മുതല്‍ 300 മീറ്റര്‍ ദൂരത്തില്‍ കടലില്‍ വല വിതറിക്കൊണ്ട് വലയുടെ മറ്റേ അറ്റം നൂറുമീറ്റര്‍ ദൂരത്തില്‍ തൊഴിലാളികള്‍ നല്‍കും. പിന്നീട് ഇരു ഭാഗത്തു നിന്നുമായി കരയില്‍ നിന്നു വലവലിക്കുന്ന സമ്പ്രദായമാണ് ചവിട്ടുവല എന്ന പേരില്‍ അറിയപ്പെടുന്നത്.
മൊഗ്രാലിലെ ചവിട്ടുവല മത്സ്യബന്ധനത്തിന് 75 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു കാലത്ത് മൊഗ്രാലിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു ചവിട്ടുവല. 1960 - 70 കാലഘട്ടത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗമായിരുന്നു ഈ തൊഴില്‍ മേഖല. രാത്രിയും പകലെന്നുമില്ലാതെയുള്ള മല്‍സ്യബന്ധനമായിരുന്നു പഴയ കാലത്ത്. അത്രക്കും കടലില്‍ മത്സ്യസമ്പത്തുണ്ടായിരുന്നു. ഇപ്പോള്‍ ആഴക്കടലിലും, കരയില്‍പോലും ബോട്ടുകള്‍ക്കും, വിദേശ കമ്പനികള്‍ക്കുമൊക്കെ മത്സ്യബന്ധനത്തിന്ന് അനുമതി നല്‍കിയത് മത്സ്യസമ്പത്തിന്റെ ഇടിവിനു കാരണമായതായി തൊഴിലാളികള്‍ പറയുന്നു.
മൊഗ്രാലില്‍ നിന്നു അന്യമായിക്കൊണ്ടിരിക്കുന്ന ഈ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. മൊഗ്രാലില്‍ ഇപ്പോള്‍ മൂന്ന് സംഘങ്ങളിലായി 200 ഓളം പേര്‍ മാത്രമാണ് ചവിട്ടുവലയില്‍ ജോലി ചെയ്യുന്നത്. ജോലിയില്ലാത്ത കാലത്തൊക്കെ പ്രത്യേകിച്ച് കാലവര്‍ഷങ്ങളില്‍ സൗജന്യ റേഷനും മറ്റും തന്നു സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ സഹായിച്ചിരുന്നുവെങ്കില്‍ അതും ഇപ്പോള്‍ തൊഴില്‍ പോലെ തന്നെ അന്യമായിക്കൊണ്ടിരിക്കുന്നുവെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Mogral, News, Fish, Fisher-workers, Labours, Fishing,