ക്രിമിനല്‍ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
Apr 24, 2020, 17:21 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.04.2020) ക്രിമിനല്‍ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കാസര്‍കോട് കോടതിയിലെ ക്രിമിനല്‍ അഭിഭാഷകനും ആദൂര്‍ മഞ്ഞവളപ്പിലെ പരേതരായ പുള്ളി മുഹമ്മദ് ഹാജി- ഖദീജ ദമ്പതികളുടെ മകനുമായ എ എം അഷ്‌റഫ് ആദൂര്‍ (45) ആണ് മരിച്ചത്. വിദ്യാനഗര്‍ പടുവടുക്കം ആദായനികുതി ഓഫീസിന് സമീപം കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വീടെടുത്ത് താമസിച്ച് വരികയായിരുന്നു.
വ്യാഴാഴ്ച രാത്രി മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ആശുപത്രിയില്‍ വച്ച് നെഞ്ച് വേദനയെ തുര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ജമീല (പൈവളിഗെ). മക്കള്‍: എ എം ഫാത്വിമ (ആറാം തരം വിദ്യാര്‍ത്ഥിനി, കോപ്പ തന്‍ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂള്‍), എ എം ഖദീജ (എല്‍.കെ.ജി.വിദ്യാര്‍ത്ഥിനി, തന്‍ബീഹുല്‍ സെന്‍ട്രല്‍ സ്‌കൂള്‍,കോപ്പ), അബ്ദുല്ല (രണ്ട് വയസ്).
സഹോദരങ്ങള്‍: എ എം ഷാഫി (ആദൂര്‍), കുഞ്ഞിമായിന്‍ കുട്ടി (ചെര്‍ളടുക്കം), റസാഖ് (ഗള്‍ഫ്), ബീഫാത്തിമ (പടിഞ്ഞാര്‍മൂല), സാറ (ചേരൂര്‍), പരേതനായ അബ്ദുല്ല.
Keywords: Kasaragod, Vidya Nagar, Kerala, News, Death, Criminal advocate died due to cardiac arrest