വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാസര്‍കോട്ടെ പെട്രോള്‍ പമ്പില്‍ നിന്നും 10,000 രൂപയുടെ ഇന്ധനം നിറച്ച് മുങ്ങിയത് എറണാകുളത്ത് പിടിയിലായ ചെങ്കള സ്വദേശിയും കൂട്ടാളികളും
Aug 6, 2016, 17:43 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2016) കാസര്‍കോട് സിപിസിആര്‍ഐയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ജൂലൈ 10ന് കാറിലും ബൈക്കിലുമായി ഇന്ധനം നിറച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തി മുങ്ങിയത് എറണാകുളം കാക്കനാട് പിടിയിലായ ചെങ്കള സ്വദേശിയും കൂട്ടാളികളുമാണ് പോലീസ് തിരിച്ചറിഞ്ഞു. ജൂലൈ 10ന് 10,000 രൂപയുടെ പെട്രോള്‍ നിറച്ച മൂന്നംഗ സംഘം ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് മിഷീനില്‍ പണം നിക്ഷേപിച്ചത്. പണം ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായ വിവരം മെസേജ് വഴി മൊബൈലില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ 11 ന് എച്ച് ഡി എഫ് സി ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 10,000 രൂപയും തിരിച്ചുചെന്നതായും പെട്രോള്‍ പമ്പുടമയ്ക്ക് മെസേജ് ലഭിക്കുകയും ചെയ്തു.
മെഷീനില്‍ എടിഎം കാര്‍ഡ് സ്വിപ് ചെയ്ത ഉടനെ ഇവരുടെ കൈയ്യിലുള്ള മറ്റൊരു മിഷന്‍ വഴി തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സമാനമായ തട്ടിപ്പില്‍ കാക്കനാട് പിടിയിലായ ചെങ്കള നാലാംമൈലിലെ സാബിദി (29)ന്റെ ചിത്രം കണ്ടാണ് തന്റെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് തട്ടിപ്പ് നടത്തിയത് സാബിദും കൂട്ടരുമാണെന്ന് വ്യക്തമായത്. സാബിദിനെ കൂടാതെ അഹ് മദ് അഫ്‌സല്‍, മുഈസ് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂന്നു പ്രതികളും നേരത്തെ ഗള്‍ഫിലായിരുന്നു. ഇവിടെ വെച്ചാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും പഠിച്ചത്. പിന്‍വലിച്ച പണത്തിന്റെ ബാങ്ക് ഡാറ്റ മിഷന്‍ വഴി ഇവര്‍ക്ക് ലഭിക്കുകയും ഇതുവഴി ക്രെഡിറ്റായ പണം തിരിച്ചെടുക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കാക്കനാട്ടെ ആലപ്പാട് ജ്വല്ലറിയില്‍ നിന്ന് നാലു പവനും യൂണിവേഴ്‌സല്‍ മൊബൈല്‍ കടയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും ഈസ്റ്റ് മൊബൈല്‍ കടയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തുന്ന വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായും പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള സാബിദിനെ വിട്ടുകിട്ടുന്നതിനായി പോലീസ് തിങ്കളാഴ്ച എറണാകുളത്തെത്തും.
പെട്രോള്‍ പമ്പുടമ ലക്ഷ്മി നാരായണന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അഡീ. എസ് ഐ എം.എസ് ജോയിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

Related News:
വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍

Keywords: Kasaragod, Kerala, Chengala, arrest, Police, Petrol-pump, Cheating, Credit-card, case, complaint, Investigation, Ernakulam, Credit card cheating: more cases charged against accused.