city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: (www.kasargodvartha.com 02/08/2016) വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗ സംഘത്തിലെ കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയിലായി. ചെങ്കള നാലാംമൈലിലെ സാബിദ് (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉടമകള്‍ അറിയാതെ മറ്റൊരു യന്ത്രത്തില്‍ കൂടി കാര്‍ഡ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷമാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ വെച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കുകയും അതു വഴി ഷോപ്പിംഗും മറ്റും നടത്തുന്നതാണ് സംഘത്തിന്റെ രീതി.

സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങാനാണ് ഇവര്‍ ഇത്തരത്തിലുള്ള വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുവന്നിരുന്നത്. കൊച്ചി പെന്റമേനകയിലെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൊച്ചിയിലെ ജ്വല്ലറിയില്‍ നിന്നും വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 50,000 രൂപയുടെ സ്വര്‍ണം വാങ്ങിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ സി ഐ ജി ഡി വിജയകുമാര്‍, എസ് ഐ വി ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍

Keywords : Kochi, Accuse, Arrest, Kasaragod, Cheating, Cash, Forth Mail, Sabith, Credit Card, Credit card cheating: Kasargod native arrested. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia