കാറുകൾ കൂട്ടിയിടിച്ച് കുട്ടികളുൾപെടെ ഏഴുപേർക്ക് പരിക്ക്; അപകടത്തിൽ പെട്ടതിലൊന്ന് ഒരു ദിവസം മുമ്പ് റോഡിലിറക്കിയ പുത്തൻ കാർ
Apr 5, 2021, 11:10 IST
പൊയിനാച്ചി: (www.kasargodvartha.com 05.04.2021) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ശംസീർ, തളങ്കര തെരുവത്തെ മുഹമ്മദ് ഇഖ്ബാൽ, ഭാര്യ സാജിദ, മക്കളായ ഫാത്വിമ (7), ഗഫ്രിയ (3), കുണ്ടംകുഴി മരുതടുക്കത്തെ അബ്ദുല്ല, ചേടിക്കുണ്ടിലെ അബ്ദുല്ല എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ശംസീറിനെ മംഗളൂറുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കാസർകോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പൊയിനാച്ചി - മാണിമൂല റോഡിലെ പറമ്പിലാണ് അപകടം നടന്നത്. കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മരുതടുക്കത്തുനിന്ന് പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. കഴിഞ്ഞ ദിവസം റോഡിലിറക്കിയ കാറാണ് അപകടത്തിൽ പെട്ടതിലൊന്ന്. ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സും എത്തിയിരുന്നു. കാറിനകത്ത് കുടുങ്ങിയ ശംസീറിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Keywords: Kasaragod, Kerela, News, Poinachi, Car, Car-Accident, Injured, Hospital, Children, Crash between cars; Seven people, including children, were injured.
< !- START disable copy paste -->