ക്രാഫ്റ്റ് ബസാര്‍ മേള ശനിയാഴ്ച തുടങ്ങും
Jan 22, 2015, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2015) സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനും കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഹാന്റിക്രാഫ്റ്റ് കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ബസാര്‍ മേള ശനിയാഴ്ച പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മിലന് തിയറ്റര്‍ ഗ്രൗണ്ടില്‍ തുടങ്ങുമെന്ന് കരകൗശല വികസന കോര്പറേഷന് ചെയര്മാന് എം.സി. ഖമറുദ്ദീന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2.30ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എം.സി. ഖമറുദ്ദീന് അധ്യക്ഷത വഹിക്കും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, കെ. കുഞ്ഞിരാമന് എം.എല്‍.എ, ഹാന്റിക്രാഫ്റ്റ് കോര്പറേഷന് എം.ഡി. കെ.എസ്. രാജഗോപാല്‍, ഡയറക്ടര്‍ ബി. സുകുമാരന്‍ സംബന്ധിക്കും.
ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയും കരകൗശല കൈത്തറി മേഖലകളിലെ കലാകാരന്മാര്ക്കും ശില്‍പ്പികള്‍ക്കും അവരുടെ ഉല്പന്നങ്ങള് നേരിട്ട് വിപണനം ചെയ്യാന്‍ വേണ്ടി വേദി ഒരുക്കുകയുമാണ് ക്രാഫ്റ്റ് ബസാറിന്റെ ലക്ഷ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗൃഹാലങ്കാര സാധനങ്ങളും കൈത്തറി സാരികള്‍, എം.ബ്രോയിഡറി സോഫ കവറുകള്‍, തുകല്‍ ബാഗുകള്‍, ഹൈദരാബാദ് പേള്‍ ജ്വല്ലറി, രാജസ്ഥാന് ബെഡ്ഷീറ്റ്, ബംഗാള്‍ കോട്ടന്‍ സാരികള്‍, തിരുപ്പൂര്‍ ഗാര്‍മെന്റ്സ്, ഖാദി ഷര്‍ട്ട്സ്, വുഡന്‍ ഫര്‍ണിച്ചര്‍ മേളയില്‍ ഉണ്ടാവും. മേള 12ന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ എം. മോഹന്‍ദാസ് സംബന്ധിച്ചു.
Keywords: Handicrafts, Kasaragod, Kerala, Press meet, Craft Bazaar Mela, Handicraft Mission.